ഷാര്‍ജ: ഈ മാസം രണ്ട് വൈദ്യുതി ബില്ലുകള്‍ കിട്ടിയാല്‍ ആശങ്ക വേണ്ടന്ന് ഷാര്‍ജ ജല-വൈദ്യുത വകുപ്പ് (സേവ). ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ രീതിയായ സ്പോട് ബില്ലിംഗ് സമ്പ്രദായമാണ് ഇവിടെ നടപ്പിലാക്കുന്നതെന്നും ഈ മാസം മാത്രമേ രണ്ട് ബില്ലുകള്‍ ലഭിക്കുകയുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു. രണ്ട് ബില്ലുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പല ഭാഗത്തു നിന്നും ആശങ്കയുയര്‍ന്ന സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം. നിലവിലെ ബില്ലിങ് രീതിയില്‍ മാറ്റം വരുത്തിയാണ് നാല് ഘട്ടങ്ങളിലായി ബില്ലുകള്‍ വിതരണം ചെയ്തു തുടങ്ങിയത്. ഉപയോക്താക്കള്‍ക്ക് അതാത് മാസത്തെ ബില്ലാണ് ഇനി മുതല്‍ ലഭിക്കുക. ഒരു മാസത്തെ നാല്ഘട്ടങ്ങളായി തിരിച്ചാണ് പുതിയ രീതി. ഒന്നാംഘട്ടത്തില്‍ ഒന്ന് മുതല്‍ ഏഴാം തീയതി വരെയാണു മീറ്റര്‍ റീഡിങ് ചെയ്യുക. ഏഴിന് തന്നെ ബില്ലുകള്‍ തയാറാവും. എട്ട്, ഒന്‍പത് തീയ്യതിക്കുള്ളില്‍ എസ്.എം.എസായും ഈമെയിലായും ബില്ല് ഉപയോക്താവിനെ തേടി എത്തും. 14 ആണ് ബില്ലടക്കേണ്ട അവസാന തിയ്യതി.
രണ്ടാം ഘട്ടത്തിലെ ഉപയോക്താവിെൻറ മീറ്റര്‍ എട്ട് മുതല്‍ 14ാം തീയതിക്കുള്ളില്‍ റീഡിങ് നടത്തും. 15, 16 തീയതിക്കുള്ളില്‍ ബില്ല് ലഭിക്കും. ബില്ലടക്കേണ്ട അവസാന തിയ്യതി 21 ആയിരിക്കും.
15 മുതല്‍ 21 വരെയുള്ള തീയതികളിലായിരിക്കും മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഉപയോക്താവിെൻറ മീറ്റര്‍ റീഡിങ് നടത്തുക. 23, 24 തിയതിക്കുള്ളില്‍ ബില്ല് ലഭിക്കും. ബില്ലടക്കേണ്ട അവസാന തീയതി 28. നാലാംഘട്ടത്തിലെ ഉപയോക്താവിന്‍െറ മീറ്റര്‍ 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ റീഡിങ് പൂര്‍ത്തിയാക്കി 29,30 തിയ്യതിക്കുള്ളില്‍ ബില്ല് നല്‍കും.
ബില്ലടക്കേണ്ട അവസാന തീയതി ഏഴായിരിക്കും. ബില്‍ സമ്പ്രദായം പരിഷ്കരിച്ച വിവരം എസ്.എം.എസ് മുഖേന ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെ ബില്‍ അടക്കാന്‍ പ്രയാസം നേരിടുന്നവര്‍ അതത് ശാഖകളില്‍ ചെന്ന് കാര്യം ബോധിപ്പിച്ചാല്‍ കൂടുതല്‍ സമയം അനുവദിക്കുന്നത് പരിഗണിക്കുമെന്ന് സേവ അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.