വോയിസ്‌ ഓഫ് കേരള വേദിയില്‍ നിന്ന് ഹംദ സിനിമ പിന്നണിയിലേക്ക്

ദുബൈ: വോയിസ്‌ ഓഫ് കേരള 1152 എ.എം. സംഘടിപ്പിച്ച സംഗീത റിയാലിറ്റി ഷോയായ മിഡില്‍ ഈസ്റ്റ്‌ സൂപ്പര്‍ ഡ്യൂയറ്റ്​ ഗ്രാന്‍ഡ്‌ ഫിനാലെ റണ്ണർ അപ്പ്​ ഹംദ നൗഷാദിന്, സിനിമയില്‍ പാടാനുള്ള അവസര വാഗ്ദാനവുമായി പ്രമുഖ സംഗീത സംവിധായകൻ ഗോപിസുന്ദര്‍.   ഗായിക സിത്താരക്കൊപ്പം   പരിപാടിയുടെ വിധി നിർണയത്തിന്നിടയിലാണ് ദേശിയ അവാര്‍ഡ്‌ ജേതാവായ ഗോപി സുന്ദർ പ്രഖ്യാപനം നടത്തിയത്.

തനിക്കു ഏറ്റവും ആകര്‍ഷണീയമായ തോന്നിയത്​ ഹംദയുടെ ശബ്​ദമായിരുന്നുവെന്ന്​   ഗോപിസുന്ദര്‍ പറഞ്ഞു.  മുൻപ്​ വോയിസ്‌ ഓഫ് കേരളയുടെ യുവജനോത്സവ വേദിയടക്കം റിയാലിറ്റി ഷോകളിലും ഹംദ ശ്രദ്ധിക്കപ്പെട്ടപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - uae5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.