അബൂദബി: അൽ സആദ^ബൂലവാദ് തെരുവിൽ താൽക്കാലിക പാത തുറന്നു. താൽക്കാലിക പാതയുടെ ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കി ദുബൈ റോഡ്^ഗതാഗത അതോറിറ്റി (ആർ.ടി.എ) വെള്ളിയാഴ്ചയാണ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്.
പാതയുടെ രണ്ടാം ഘട്ടമായ ബിസിനസ് േബ^മെയ്ദാൻ തെരുവ് ജൂണിൽ പൂർത്തിയാക്കും. ബിസിനസ് േബ ഡിസ്ട്രിക്ടിലെ സമാന്തര റോഡ് പദ്ധതി പൂർത്തിയാകും വരെ ഇൗ താൽക്കാലിക പാതകളിലൂടെയായിരിക്കും വാഹനങ്ങൾ ഒാടുക. നിലവിലെ താൽക്കാലിക പാതകൾ കൈകാര്യം ചെയ്യുന്നതിന് ആർ.ടി.എ മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ടെന്ന് ഗതാഗത^റോഡ് ഏജൻസി സി.ഇ.ഒ മൈത ബിൻത് അദായ് പറഞ്ഞു.
ആർ.ടി.എയുടെ നിർണായക പദ്ധതികൾ പൂർത്തിയാക്കാൻ വേണ്ടിയുള്ള മുഖ്യ താൽക്കാലിക റോഡുകളുടെ ഭാഗമാണ് പുതിയ താൽകാലിക പാതകളെന്നും പദ്ധതി പൂർത്തീകരിക്കുന്നത് വരെ ഇവ നിലനിർത്തുമെന്നും അവർ അറിയിച്ചു.
താൽക്കാലിക പാത തുറന്നതിന് പിന്നാലെ നിലവിലുള്ള അൽ സആദ തെരുവിലെ മൂന്ന് സിഗ്നൽ ജങ്ഷനുകളിൽ ആർ.ടി.എ പാലം നിർമാണം, ഭൂഗർഭ പാതകൾ എന്നിവ ആർ.ടി.എ നിർമിക്കും.
ബദൽ പാതകൾ ഉപേയാഗിക്കാനുള്ള നിർദേശം ഡ്രൈവർമാർ പാലിക്കണമെന്നും വേഗപരിധി ലംഘിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.