Posted On
date_range Updated On
date_range യു.എ.ഇ വിസ വിലക്ക് നീട്ടി
ദുബൈ: യു.എ.ഇയിൽ താമസവിസയുള്ളവർക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാനുള്ള വിലക്ക് രണ്ടാഴ്ചത്തേക്ക് കൂടി നീട് ടിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. എന്നാൽ, ഇവരുടെ വിസയുടെ കാലാവധി അവസാനിച്ചാലും വിസ റദ്ദാവില്ല.
അതേ സമയം, രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു. വിവിധ രാജ്യങ്ങളിലെ പൗരൻമാരെ തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. ഇതിനായി എമിറേറ്റ്സും ഇത്തിഹാദും ഈമാസം അഞ്ച് മുതൽ പ്രത്യേക സർവീസുകൾ നടത്തും. ഈ വിമാനങ്ങൾ തിരിച്ച് ആളെ കൊണ്ടുവരില്ല
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.