യു.എ.ഇയിൽ വിസാ വിലക്ക്​ പ്രാബല്യത്തിൽ

അൽഐൻ: വിദേശികൾക്കുള്ള യാത്രാവിലക്ക്​ പ്രാബല്യത്തിൽ വന്ന വ്യാഴാഴ്ച കോഴിക്കോട് നിന്ന്​ അൽഐനിൽ എത്തിയ എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അതേ വിമാനത്തിൽ തിരിച്ചയച്ചു. വ്യാഴാഴ്​ച ഉച്ചക്ക് 1.47നാണ് വിമാനം അൽഐൻ വിമാനത്താവളത്തിൽ ഇറങ്ങിയത്.

ഇതേ വിമാനത്തിൽ അൽഐനിൽ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരെ കൊണ്ടുപോകാതെയാണ് വിമാനം വൈകീട്ട് 4.58ന്​ തിരിച്ചുപോയത്.

ഈ വിമാനത്തിൽ ടിക്കറ്റ് എടുത്ത് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന യാത്രക്കാർ ഇപ്പോഴും വിമാനത്താവളത്തിലാണ്. ഇവരെ ദുബൈയിൽനിന്നോ അബൂദബിയിൽനിന്നോ നാട്ടിലേക്ക് അയക്കുമെന്നാണ് വിവരം.

Full View
Tags:    
News Summary - UAE vis ban -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.