നാലായിരക്കണക്കിനാളുകൾ തിങ്ങിനിറഞ്ഞ വേദിയിൽനിന്ന് ഒരു ദേശീയ നേതാവിെൻറ ക്ഷണം സ്വീകരിച്ച് ഒരു മുന്നൊരുക്കവുമില്ലാതെ തല ഉയർത്തിപ്പിടിച്ച് വേദിയിലേക്കു കയറുകയും ആഗോള മലയാളിയുടെ മനസ്സിൽ ഇടംപിടിക്കുകയും ചെയ്ത മലപ്പുറത്തെ സഫ ഫെബിനും വയനാട്ടിൽ ക്ലാസ് മുറിയിൽ മരിച്ച കൂട്ടുകാരിക്കുവേണ്ടി വീറോടെ വാദിക്കുന്ന കുഞ്ഞുമിടുക്കികൾക്കും വേണ്ടി കൈയടിച്ചും ഫേസ്ബുക്കിൽ പോസ്റ്റിട്ടും നമ്മുടെ കുഞ്ഞുങ്ങൾ എത്ര മിടുക്കർ എന്ന് ആഹ്ലാദിച്ചുനിൽക്കെയാണ് ഹൃദയം നിലച്ചുപോകുന്ന ആ വാർത്ത നമ്മൾ കേട്ടത്.
ഷാർജയിൽ 15 വയസ്സുള്ള മലയാളി പെൺകുട്ടി പത്താം നിലയിൽ നിന്ന് വീണു മരിച്ചിരിക്കുന്നു, ആ തരിപ്പിൽനിന്ന് മുക്തമാവാൻ നേരം ലഭിക്കുംമുേമ്പ ഉമ്മുൽ ഖുവൈനിൽ അതേ പ്രായക്കാരിയായ മറ്റൊരു പെൺകുട്ടി. ബുർജ് ഖലീഫയേക്കാൾ ഉയരത്തിൽ അവരും മാതാപിതാക്കളും ഉയർത്തിവെച്ചിരുന്ന സ്വപ്നങ്ങളാണ് വെറും മണ്ണിൽ ചിതറിത്തെറിച്ചുകിടക്കുന്നത്. ഇത് ആദ്യത്തെ സംഭവമല്ല, അവസാനത്തേത് ആവെട്ട എന്ന് മനസ്സറിഞ്ഞു പ്രാർഥിക്കുക.
സ്കൂളിൽ ഇൗയിടെ കഴിഞ്ഞ ആഘോഷങ്ങളിൽ പാറിപ്പറന്നുനടന്ന മക്കളാണ്, അടുത്തയാഴ്ച ആരംഭിക്കുന്ന ശീതകാല അവധിയിൽ ചെയ്യാൻ പോകുന്ന സർപ്രൈസുകളെക്കുറിച്ച് പ്ലാനുകൾ ഉണ്ടാക്കിയ മിടുക്കികളാണ്. എന്നിെട്ടന്താണ് പ്രകാശം ചൊരിഞ്ഞു നിൽക്കുന്നൊരു വിളക്ക് ഞൊടിയിടയിൽ അണഞ്ഞുപോകുന്നതുപോലെ ആ പുഞ്ചിരികൾ പെെട്ടന്നവസാനിച്ചത്? ഇനിയുമിങ്ങിനെ ഒരു ദുരന്തവാർത്ത കേൾക്കാതിരിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്?
ചേർത്തുപിടിക്കണം നമ്മുടെ മക്കളെ
മനസ്സ് എന്ന സുന്ദരപദങ്ങളിൽനിന്നാവും മനോഹരം എന്ന പ്രയോഗം ഉണ്ടായത്. എല്ലാ സന്തോഷങ്ങളുടെയും നന്മകളുടെയും പ്രഭവകേന്ദ്രമാണ് മനുഷ്യ മനസ്സ്. പേക്ഷ, ഒേട്ടറെ സമ്മർദങ്ങളെ അഭിമുഖീകരിക്കുന്നതിനാൽ ഇടക്ക് പിണങ്ങുകയും തളരുകയും ചെയ്യുന്നു മനസ്സ്. നമ്മളും നമുക്കു ചുറ്റുമുള്ള ഒാരോ മനുഷ്യനും ഏറിയും കുറഞ്ഞും നേരിടുന്നുണ്ട് ഇൗ അവസ്ഥ. മുതിർന്നവർ ഒരുപക്ഷേ പങ്കാളികളുമായും സഹപ്രവർത്തകരുമായും കൂട്ടുകാരുമായുമെല്ലാം ചർച്ചചെയ്യുകയും സമ്മർദങ്ങളെ അലിയിച്ചുകളയുകയുമൊക്കെ ചെയ്യുന്നുണ്ടാവും. പക്ഷേ, നമ്മുടെ മക്കൾ- അവർക്ക് അതിന് അറിയില്ല.
അമ്മേ വിശക്കുന്നു എന്നു വായ് തുറന്ന് പറയാനാവുംമുമ്പ് അവരുടെ മുഖം നോക്കി, ചിണുക്കം നോക്കി മനസ്സുവായിച്ച അതേ ജാഗ്രതയോടെ കുഞ്ഞുങ്ങളെ വായിച്ചറിയണം. അവരുടെ ഉള്ളിൽ തിരതല്ലുന്ന സമുദ്രത്തിെൻറ ആഴമളക്കണം. അവരെ നമ്മൾ മനസ്സിലാക്കിയില്ലെങ്കിൽ മറ്റാർക്കാണ് തിരിച്ചറിയാനാവുക. പരീക്ഷ അടുത്ത സമയം തോൽക്കുമെന്ന് പേടിച്ച് ഒരു കൗമാരക്കാരൻ വീടുവിട്ടുപോയത് ഇൗയടുത്തൊരു ദിവസമാണ്. സ്നേഹനിധികളായ ആ മാതാപിതാക്കളെ കുറ്റപ്പെടുത്തുകയല്ല, പക്ഷേ, പരീക്ഷയിലെ ജയവും തോൽവിയുമല്ല ജീവിതത്തിലെ വിജയം തീരുമാനിക്കുന്നതെന്ന് അവനെ പറഞ്ഞു മനസ്സിലാക്കി ധൈര്യം പകരാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഒളിച്ചോടിപ്പോയ ആ പയ്യനെ വഴിയിൽവെച്ച് കണ്ടെത്തിയ സമപ്രായക്കാരനായ ഒരു മിടുക്കൻ പയ്യന് പക്ഷേ അതിനു സാധിച്ചു, അവൻ തിരിച്ച് മാതാപിതാക്കൾക്കരികിലേക്ക് പോയി.
‘‘പണ്ട് സമപ്രായക്കാർ തമ്മിൽ മനസ്സും സങ്കടങ്ങളുമെല്ലാം പങ്കുവെക്കുമായിരുന്നു, േപാെട്ട, പരസ്പരം സമാശ്വസിപ്പിക്കുമായിരുന്നു. ഇപ്പോൾ സ്കൂൾ വിട്ട് വീട്ടിലെത്താൻ സാവകാശമില്ലാതെ ഗെയിമുകളിലെ കഥാപാത്രങ്ങളുമായി മാത്രം ചങ്ങാത്തംകൂടുന്ന കുട്ടികൾക്ക് ഉള്ളിൽ വിങ്ങുന്ന സങ്കടങ്ങളെ എങ്ങനെ മായ്ച്ചുകളയാം എന്നുപോലും അറിയില്ല’’ -വർഷങ്ങളായി വിദ്യാർഥികൾക്കിടയിൽ പ്രവർത്തിക്കുന്ന അൽെഎൻ ഒയാസീസ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ജയ നാരായണൻ ചൂണ്ടിക്കാട്ടുന്നു. തോൽവിയെ അഭിമുഖീകരിക്കാനുള്ള ധൈര്യം അവർക്കില്ല. എന്നും കുട്ടികൾ ഒന്നാമതെത്തണമെന്ന് രക്ഷിതാക്കളും സ്കൂളുകളും സമ്മർദം ചെലുത്തുന്നുണ്ട്. എല്ലാംകൂടി അവർ എങ്ങനെ താങ്ങാനാണ്?
ഇത്തരം വാർത്തകൾ വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഷെയർ ചെയ്താലും സങ്കട ഇമോജി ഇട്ടാലും തീരുന്നില്ല നമ്മുടെ ഉത്തരവാദിത്തം. ഒാരോ അധ്യാപകനും ഒാരോ രക്ഷിതാവും കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കുക: ഒന്നുമില്ലാത്ത മണൽപ്പരപ്പിൽനിന്ന് ബഹിരാകാശത്ത് കോട്ട കെട്ടാൻ കുതിച്ചുയരുന്ന പ്രതിഭകളുടെ ദേശത്താണ്
നമ്മൾ താമസിക്കുന്നത്, തോൽവിയും വിജയവുമൊന്നും പ്രോഗ്രസ് റെേക്കാഡിലെ മാർക്കുകളല്ല തീരുമാനിക്കുന്നത്. പത്താം നിലയിൽനിന്ന് താഴേക്കല്ല, ആകാശത്തേക്ക് കുതിക്കേണ്ടവരാണ് നിങ്ങൾ എന്ന് അവരെ ബോധ്യപ്പെടുത്തുക.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.