കണ്ടെയ്നറിൽ കടത്താൻ ശ്രമിച്ച രണ്ട് മില്യൻ ദിർഹമിൻെറ ലഹരി ഗുളികൾ പിടികൂടി

ദുബൈ: കടൽമാർഗം കണ്ടെയ്നറിൽ കടത്താൻ ശ്രമിച്ച രണ്ട് മില്യൻ ദിർഹമി​​​െൻറ ലഹരി ഗുളികൾ കസ്്റ്റംസ് പിടിച്ചെടുത്തു . കപ്പലിലെ കണ്ടെയ്നറിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് കണ്ടെയ്നറിൽ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച നിലയിൽ ലഹര ി വസ്തുക്കൾ പിടികൂടിയത്. നാല് ലക്ഷത്തിലധികം ഗുളികകളായാണ് നിരോധിത ലഹരി വസ്തുക്കളാണ് ഏഷ്യൻ രാജ്യത്ത് നിന്ന് വന്ന കണ്ടെയ്നറിൽ സൂക്ഷിച്ചിരുന്നത്. ലൈറിക, മെത്തഡോൺ, സിനേക്സ് തുടങ്ങിയ ലഹരി ഗുളികകളാണ് പൊലിസ് നായയെ ഉപയോഗിച്ച് നടത്തിയ പരിശോധനിയിൽ കണ്ടെടുത്തത്.

സഞ്ചാരമാർഗം ഇടക്കിടെ മാറ്റി സഞ്ചരിച്ചതിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് അന്താരാഷ്ട്ര വിപണയിൽ ഇത്രയും വിലമതിക്കുന്ന ലഹരി ശേഖരം പിടികൂടാനായതെന്ന് ജബൽ അലി കസ്റ്റംസ് സ​​​െൻറർ മാനേജ്മ​​​െൻറ് ഡയറക്ടർ യൂസഫ് അൽ ഹാഷിമി പറഞ്ഞു. വളരെ തന്ത്രപരമായി ഇൻറലിജൻസി വിഭാഗവും ജബൽ അലി കസ്റ്റംസും നടത്തിയ ഏകോപനത്തെ തുടർന്നാണ് വലിയ ലഹരിശേഖരം പിടിച്ചെടുക്കാൻ കഴിഞ്ഞതെന്ന് കസ്്റ്റംസ് ഇൻറലിജൻസ് ഡയറക്ടർ ഷുഹൈബ് അൽ സുവൈദിയും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഗസ്തിലും കപ്പലി​​​െൻറ ഇന്ധന ടാങ്കിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെ ഒരു മില്യൻ ദിർഹം വിലയുള്ള രണ്ടേമുക്കാൽ ലക്ഷം ഗുളികൾ പിടികൂടിയിരുന്നു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.