ഷാർജ: ലുലു ഗ്രൂപ് ഇൻറർനാഷനൽ ചെയർമാനും നോർക്ക വൈസ് ചെയർമാനുമായ എം.എ. യൂസുഫലി ഷ ാർജ അന്താരാഷ്ട്ര പുസ്തക മേളയിലെ ‘ഗൾഫ് മാധ്യമം’ സ്റ്റാൾ സന്ദർശിച്ചു. ഗൾഫ്മാധ്യമവുമായി ആദ്യകാലം മുതലുള്ള സ്നേഹബന്ധം അനുസ്മരിച്ച അദ്ദേഹം സന്ദർശക പുസ്തകത്തിൽ ഭാവുകങ്ങൾ കുറിച്ചിട്ടാണ് മടങ്ങിയത്. ലുലു ഗ്രൂപ് ഡയറക്ടർ എം.എ. സലീം, ബിജു കൊട്ടാരത്തിൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മീഡിയവൺ ഗൾഫ് വാർത്തവിഭാഗം മേധാവി എം.സി.എ. നാസർ, ഗൾഫ് മാധ്യമം സർക്കുലേഷൻ മാനേജർ മുഹമ്മദലി കോട്ടക്കൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.