ദുബൈ: കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ പുനരുജ്ജീവനത്തിന് വഴിയൊരുക്കിയ നടക്കാ വ് സ്കൂൾ മോഡലിെൻറയും പ്രിസം പ്രോഗ്രാമിെൻറയും ഉൗർജ കേന്ദ്രമായ ഫൈസൽ ഇ. കൊട്ടിക് കോേളാനും ഷബാന ഫൈസലിനും യു.എ.ഇയിലെ ഇന്ത്യൻ ബിസിനസ് സമൂഹത്തിെൻറ സ്നേഹാദരം.
ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ സ്ഥാപകരും കെഫ് ഹോൾഡിങ്സ് മേധാവികളുമാണ് ഇരുവരും. നടക്കാവ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഇന്ത്യയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളുടെ ആദ്യപട്ടികയിൽ ഇടംപിടിച്ച പശ്ചാത്തലത്തിലാണ് യു.എ.ഇയിലെ വാണിജ്യനായകർ ഇരുവർക്കും ആദരമൊരുക്കിയത്. മുൻമന്ത്രിയും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാണിജ്യ പ്രമുഖനും രാജ്യസഭാംഗവുമായ പി.വി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു.
ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ചെയർമാൻ ഡോ. റാഷിദ് അല്ലീം, പേസ് ഗ്രൂപ് ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി എന്നിവർ അനുഗ്രഹഭാഷണം നടത്തി. ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. പൗരാവലിയുടെ ആദരം മുഖ്യാതിഥിയും ജെംസ് എജുക്കേഷൻ ചെയർമാനുമായ ഡോ. സണ്ണി വർക്കി, ഫൈസൽ ഇ. കൊട്ടിക്കോളോനും ഷബാന ഫൈസലിനും സമർപ്പിച്ചു. സംഘാടക സമിതി ചെയർമാൻ എം.സി. ജലീൽ സ്വാഗതവും വൈസ് ചെയർമാൻ ഷംലാൽ അഹമ്മദ് നന്ദിയും പറഞ്ഞു.ഒാരോ കുഞ്ഞിനും നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കണം എന്ന ദൃഢനിശ്ചയത്തോടെ സർക്കാർ-സ്വകാര്യമേഖല പങ്കാളിത്തമുണ്ടായാൽ ഇന്ത്യയിലെ 12 ലക്ഷം സർക്കാർ സ്കൂളുകളും നടക്കാവ് സ്കൂൾ മാതൃകയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുമെന്ന് ഫൈസൽ കൊട്ടിക്കോേളാൻ പറഞ്ഞു. നടക്കാവ് സ്കൂളിലെ രണ്ടു വിദ്യാർഥികളും അധ്യാപികയും ചടങ്ങിൽ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
റീജൻസി ഗ്രൂപ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, പി.കെ ഗ്രൂപ് ചെയർമാൻ പി.കെ. അഹമ്മദ്, ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസ്, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, റീജൻസി ഗ്രൂപ്പ് എം.ഡി ഡോ. അൻവർ അമീൻ ചേലാട്ട് , മണപ്പാട്ട് ഗ്രൂപ് ചെയർമാൻ അമീർ അഹ്മദ് മണപ്പാട്ട്, അഡ്വ. പി.വി. ഷഹീൻ, സാബിൽ പാലസ് അഡ്മിനിസ്ട്രേറ്റർ റിയാസ് ചേലേരി, ബിൻ സുഹൈൽ കോൺട്രാക്ടിങ് ചെയർമാൻ സി.പി. കുഞ്ഞിമൂസ, ഫോറം ഗ്രൂപ് ചെയർമാൻ ടി.വി. സിദ്ദീക്ക്, ഷാർജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡൻറ് ഡോ. സംഗീത് ഇബ്രാഹിം തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.