ദുബൈ: വീടുകളിൽ സ്വന്തമായി കേക്ക് നിർമിക്കുന്ന ശീലം ഇപ്പോൾ വ്യാപകമാണ്. അത്തരത്തി ൽ ഒരുക്കുന്ന കിടിലൻ കേക്കുകൾക്കായി മത്സരമൊരുങ്ങുകയാണ് യു.എ.ഇയിൽ. പ്രഫഷനലുകളുടെ സഹായം തേടാതെ നിർമിക്കുന്ന കേക്കുകളാണ് മത്സരത്തിൽ അണിനിരത്തേണ്ടത്. 30,000 ദിര്‍ഹമാണ് ആകെ സമ്മാനത്തുക. പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 26നകം www.uaesbest.com വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. 250 ദിര്‍ഹമാണ് ഫീസ്.
തയാറാക്കിയ കേക്കുകൾ 28ന് ഒരേ വേദിയില്‍ എത്തിക്കും. അതില്‍നിന്ന് പ്രമുഖ ഷെഫുകള്‍ ഉള്‍പ്പെടുന്ന സമിതി 20 പേരെ കണ്ടെത്തും. ഒക്ടോബര്‍ നാലിന് നടക്കുന്ന മെഗാ ഫിനാലെയിലാണ് ജേതാക്കളെ നിശ്ചയിക്കുക. ഒന്നാം സ്ഥാനക്കാര്‍ക്ക് 15,000 ദിർഹം, രണ്ടാം സ്ഥാനത്തിന് 10,000 ദിർഹം, മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 ദിര്‍ഹം എന്നിങ്ങനെ സമ്മാനം നൽകുമെന്ന് വേള്‍ഡ് ഓഫ് സ്റ്റാര്‍സ് അഡ്വര്‍ടൈസിങ് സി.ഇ.ഒ ഫൈസല്‍ അബ്ദുൽ കരീം പറഞ്ഞു. ഡോ. കരീം വെങ്കിടങ്ങ്, ശിഹാബ് ഷംസുദ്ദീന്, ആര്.കെ. പള്‍സസ് പ്രതിനിധി പുരുഷോത്തമന്, ജിജോ ജമാല്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.