ഷാർജ: കൊല്ലം സ്വദേശി ഷാജി മുഹമ്മദിെൻറ പിന്നാലെ കൂടിയിരിക്കുകയാണ് പ്രതിസന്ധികൾ. നാലുപേരടങ്ങുന്ന കുടുംബത്തിെൻറ വിസ കാലാവധി കഴിഞ്ഞിട്ട് വർഷങ്ങളായി. ജോലിയും കൂലി യുമില്ലാത്തതിനാൽ വീട്ടിൽ തീപുകയാത്ത അവസ്ഥ. നാലുമാസത്തെ വീട്ടുവാടക കൊടുക്കാനുണ ്ട്. 60,000, 11,500, 1000, 1000 ദിർഹമിെൻറ നാലു ചെക്ക് കേസുകൾ കൂടെയുണ്ട്. വിഷാദത്തിന് അടിപ്പെട്ട ഭാര് യയുടെ ചികിത്സ മുടങ്ങിയിട്ട് മാസങ്ങളായി. 2020 ഫെബ്രുവരിയിൽ പ്ലസ് ടു പരീക്ഷ എഴുതാനിരി ക്കുന്ന മകന് അതിനുപോലും സാധിക്കാത്ത അവസ്ഥ. രണ്ടാം ക്ലാസുകാരിയായ മകളുടെ പഠനം ഷാർജ ഇ ന്ത്യൻ അസോസിയേഷെൻറ പിന്തുണയിലാണ് മുന്നോട്ടുപോകുന്നത്. ഇവരെ സഹായിക്കാൻ നിരവധി പേർ സഹായങ്ങൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതൊന്നും ലഭിച്ചില്ല. കൂടപ്പിറപ്പുകളുടെ നുണകളാണ് സഹായിക്കാൻ വന്നവരെ പിന്തിരിപ്പിച്ചതെന്ന് ഷാജി പറയുന്നു. രാവും പകലും ദുരിതങ്ങളുടെ കൊടും ചൂടാണ് ഈ കുടുംബത്തെ വന്നു പൊതിയുന്നത്. വർഷങ്ങൾക്കുമുമ്പ് നല്ല രീതിയിൽ കഴിഞ്ഞ കുടുംബമാണിത്. ദുരിതങ്ങളുടെ നീരാളിപ്പിടിത്തത്തിൽനിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന ചിന്തയിൽ നീറുകയാണിവർ.
ദുരവസ്ഥയിലേക്ക് തള്ളിവിട്ടത് ആര്?
1994ൽ ആണ് ഷാജി യു.എ.ഇയിൽ എത്തുന്നത്. വളരെ കുറഞ്ഞ ശമ്പളത്തിൽ തുടങ്ങിയ കാർഗോ കമ്പനിയിലെ ജോലി മാസം 12,000 ദിർഹം ശമ്പളത്തിലേക്ക് എത്താൻ കാരണം ഷാജിയുടെ കഠിനാധ്വാനവും അർപ്പണ മനോഭാവവും കൊണ്ടായിരുന്നു. 1500ലധികം ആളുകൾ ജോലി ചെയ്യുന്ന കമ്പനിയിലെ ആദ്യത്തെ പത്തിലായിരുന്നു ഷാജിയുടെ സ്ഥാനം. കുടുംബ വീട് പുതുക്കിപ്പണിതാണ് വിവാഹം കഴിച്ചത്. കുടുംബക്കാരെയെല്ലാം നന്നായി നോക്കി. സ്വന്തമായി വസ്തുവാങ്ങി നല്ലൊരു വീടും വെച്ചു. ആയിടക്കാണ് സ്വന്തമായി ഒരു കമ്പനി എന്ന ആശയവുമായി ഉറ്റ ബന്ധു ഷാജിയെ തേടി എത്തുന്നത്. നല്ല ആശയമാണെന്നു കണ്ട് ഭാര്യയെ ഉൾപ്പെടുത്തി കാർഗോ കമ്പനി തുടങ്ങി. നാലു പങ്കാളികളായിരുന്നു കമ്പനിയിൽ. 60,000 ദിർഹം ലോണെടുത്താണ് ഷാജി കമ്പനിയിൽ നിക്ഷേപിച്ചത്.
തരക്കേടില്ലാതെ കമ്പനി മുന്നോട്ടുപോകാൻ തുടങ്ങിയപ്പോൾതന്നെ പങ്കാളികളിലൊരാൾ വിട്ടുപോയി. ബന്ധു അടക്കമുള്ള പങ്കാളികൾക്ക് പരിചയമില്ലാത്ത മേഖലയായതു കാരണം ഷാജിയില്ലാതെ ബിസിനസ് മുന്നോട്ടുപോകാൻ പ്രയാസപ്പെട്ടു. ഇതിനിടെ ഒന്നര ലക്ഷം ദിർഹമിന് കമ്പനി വാങ്ങാൻ ഒരാളെത്തി. എന്നാൽ, ഈ തുകയിൽനിന്ന് തനിക്കൊന്നും ലഭിക്കില്ലെന്നു സംശയിച്ച ബന്ധു ഷാജി നാട്ടിൽപോയ സമയത്ത് കമ്പനിയുടെ പ്രവർത്തനം തനിക്കറിയാവുന്ന മേഖലയിലേക്ക് മാറ്റി. ഇപ്പോഴും ആ കമ്പനി നല്ലനിലയിൽ തന്നെ മുന്നോട്ടുപോകുന്നുണ്ടെന്ന് ഷാജി പറയുന്നു. അതേസമയം, ഷാജി സ്വന്തമായി കമ്പനി തുടങ്ങിയ വിവരം ജോലിചെയ്യുന്ന കമ്പനി അറിയുകയും ആനുകൂല്യങ്ങളൊന്നും നൽകാതെ പിരിച്ചുവിടുകയും ചെയ്തു. ഇതിനിടയിൽ ലോണെടുത്ത 60,000 ദിർഹം പലിശയടക്കം 1,20,000 ദിർഹമിലെത്തി. ഏറെ സ്വപ്നം കണ്ട് നിർമിച്ച വീട് വിറ്റാണ് കടം വീട്ടിയത്.
കുടുംബം ശത്രുക്കളാകുന്നു
ഉണ്ടായിരുന്ന ജോലി പോയി, വീട് പോയി, കടങ്ങൾ ഇനിയും ബാക്കിയാണ്. കുടുംബത്തെ ഇനിയും കൂടെ നിർത്തുന്നത് അപകടമാണെന്നറിഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് കൊണ്ടുപോയി. അവിടെ അനുകൂലമായിരുന്നില്ല കാര്യങ്ങൾ. ഭാര്യയെയും മക്കളെയും അവിടെ വിട്ട് ഷാജി വീണ്ടും പ്രവാസിയായി. വീണ്ടും 60,000 ദിർഹം കടം വാങ്ങി ഒരു കമ്പനി തുടങ്ങി. വിഷാദരോഗിയായ ഭാര്യയെ തിരികെ കൊണ്ടുവന്നു. തുടങ്ങിയ കമ്പനിയുടെ അവസ്ഥയും ഗുണകരമായിരുന്നില്ല. ഇതിനിടയിൽ കുടുംബത്തിൽനിന്ന് കിട്ടാനുണ്ടായിരുന്ന ഓഹരി ചോദിച്ചെങ്കിലും ലഭിച്ചില്ല. കടം വാങ്ങിയ ആൾ ഇതിനിടെ ഷാജിയെ ഷാർജയിൽനിന്ന് തട്ടിക്കൊണ്ടുപോകുകയും വിലപേശുകയും ചെയ്തു. എന്നാൽ, ഉറ്റബന്ധുക്കൾ പോലും ഇടപെട്ടില്ല.
ചെക്ക് കേസുകൾ വന്ന വഴി
അവസാനമായി കമ്പനി തുടങ്ങാനെടുത്ത 60,000 ദിർഹമിെൻറ ചെക്ക് കേസിന് പിറകെയുള്ള മൂന്നു കേസുകൾ താമസിക്കാൻ ചെന്നിടത്ത് ഈടായി നൽകിയതാണ്. ചിലത് പിഴ അടച്ചാൽ തീരും. എന്നാൽ, നയാപൈസ കൈയിലില്ലാത്തതിനാൽ ഇതിനു പിന്നാലെ പോകാൻ നിവൃത്തിയില്ല. ഈ കുടുംബത്തിന് ഭക്ഷണം, വാടക, ചികിത്സ എന്നിങ്ങനെ ഏറെ ആവശ്യങ്ങളുണ്ട്. ചെക്ക് കേസുകളിലും സുമനസ്സുകളുടെ സഹായമാണ് ഈ കുടുംബം തേടുന്നത്. ഇവരുമായി സംസാരിക്കാനും പിന്തുണക്കാനും താൽപര്യമുള്ളവർക്ക് 056 104 33 54 നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.