??????? ??????? ????? ????????????????

അപകടം വിതക്കുന്ന യാത്ര; മൂന്ന് ഡ്രൈവർമാർക്ക് കമ്മ്യൂണിറ്റി സേവനം

ഷാർജ: ഷാർജയുടെ ഉപനഗരമായ ഖോർഫക്കാനിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടം വിതക്കുന്ന വിധത്തിൽ വാഹനം ഓടി ച്ച മൂന്ന് പേർക്ക് അറ്റോർണി ജനറൽ ഓഫീസ് ഓഫ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്​റ്റിഗേഷൻ സാമൂഹിക സേവനം ഏർപ്പെടുത്തി.

മതിയായ തെളിവെടുപ്പിനും അന്വേഷണത്തിനും ശേഷമാണ് ഖോർഫാക്കൻ കമ്മ്യൂണിറ്റി പൊലീസ്, ഖോർഫാക്കൻ മുനിസിപ്പാലിറ്റി എന്നിവയൂടെ മേൽനോട്ടത്തിൽ റോഡുകളും പൊതു പാർക്കുകളും വൃത്തിയാക്കി കമ്മ്യൂണിറ്റി സേവനം നിർവഹിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടത്. ഇത്തരം ശിക്ഷനടപടികൾ തെറ്റുക്കാരെ സ്വയം ചിന്തിക്കുവാനും മറ്റുള്ളവരെ ചിന്തിപ്പിക്കുവാനും സഹായിക്കുമെന്നും ഗതാഗത കുറ്റ കൃത്യങ്ങൾ കുറക്കാൻ ഇത്തരം ശിക്ഷമുറകളിലൂടെ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.