പെരുന്നാൾ സന്തോഷം പ്രാർഥനയാക്കി വിശ്വാസികൾ ഈദ്ഗാഹിലേക്ക്

ഷാർജ: നാട്ടിൽ പെരുമഴ തിമിർക്കുന്നത് ഓർത്ത് ഉറക്കം നഷ്​ടപ്പെട്ട പ്രവാസിയുടെ പെരുന്നാൾ സന്തോഷം ഇന്ന് പ്രാർഥനയ ായി മാറും. ദൈവത്തെ വാഴ്ത്തിയുള്ള ഓരോ തക്ബീറിൽ നിന്നും പ്രളയം ആർത്തലക്കുന്ന തന്നെ നാടിനെ രക്ഷിക്കണമെന്ന പ്രാർ ഥനകൾ ഇതൾ വിരിയും. മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്ന മനുഷ‍്യരെ കുറിച്ച് യാതൊരുവിധ വിവരവുമില്ലാതെ കേരളം കണ്ണീരണ ിഞ്ഞ് നിൽക്കുമ്പോൾ എങ്ങനെയാണ് സന്തോഷവുമായി പുറത്തിറങ്ങുക. യു.എ.ഇയിലെ പെരുന്നാൾ വിപണികളിൽ തിരക്ക് അനുഭവപ്പെട്ടെങ്കിലും വല്ലാത്തൊരു മ്ലാനത പലയിടത്തും തളംകെട്ടി നിന്നു. ദുരന്ത വാർത്ത അറിഞ്ഞ് നാട്ടിലേക്ക് പോകാൻ ഇറങ്ങിയവർക്ക് മുന്നിൽ ടിക്കറ്റ്​ ലഭ്യമല്ലാത്തതും അടച്ച് പൂട്ടിയ വിമാനതാവളങ്ങളും തടസമായി നിൽക്കുന്നു.

കേരളത്തി​​െൻറ ദുഖത്തിൽ മറ്റുരാജ്യക്കാരും പങ്ക് ചേരുന്നു, ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്നു. സദാ ശബ്​ദിച്ച് കൊണ്ടിരിക്കുന്ന മലബാരി സങ്കടപ്പെട്ടിരിക്കുന്നത് അവർക്ക് സഹിക്കുന്നില്ല. എല്ലാം ശരിയാകുമെന്ന പ്രാർഥന നിറഞ്ഞ സാന്ത്വനം അതിരുകൾ മായ്ച്ച് കളയുന്നു. മമ്പാട് സ്വദേശി ഇർഷാദ് നേരാവണ്ണം ഉറങ്ങിയിട്ട് ദിവസങ്ങളായി. ഇടക്ക് കുടുംബത്തെ ഫോണിൽ കിട്ടുന്നുണ്ടെങ്കിലും അയൽ ഗ്രാമങ്ങളിലെ പരിചിത മുഖങ്ങൾ വിട്ട് പിരിഞ്ഞ സങ്കടം ഇർഷാദി​​െൻറ ഉറക്കം കെടുത്തി കളയുന്നു. വാർത്തകൾ കൃത്യസമയത്ത് ലോകത്തിന് മുന്നിലേക്ക് എത്തിക്കാൻ ജീവൻ പോലും മറന്ന് പായുന്ന മാധ‍്യമ പ്രവർത്തകരുടെ സങ്കടം നിറഞ്ഞ വാക്കുകളിൽ നിന്ന് കണ്ണൂനിർ ചാലിടുന്നു.

നിലമ്പൂരും വയനാടുമുള്ള പ്രവാസികൾ നിങ്ങളുടെ അടുത്ത മുറികളിലോ, ക‍്യാമ്പുകളിലോ തനിച്ച് താമസിക്കുന്നുണ്ടെങ്കിൽ അവരെ സന്ദർശിക്കുവാനും സംസാരിക്കുവാനും മടികാണിക്കരുത്. കഴിയുമെങ്കിൽ നിങ്ങളുടെ മുറിയിലേക്ക് ക്ഷണിക്കുക, എന്തെങ്കിലും കഴിപ്പിക്കുക. പലഭാഗത്തു നിന്നും തനിച്ചായി പോയവരുടെ സങ്കടങ്ങൾ തെല്ലാശ്വാസത്തിനായി നമ്മെ കാത്തിരിക്കുന്നുണ്ട്. നിരവധി പെരുന്നാളുകൾ നമ്മൾ പലവിധത്തിലും സന്തോഷിക്കാൻ ഉപയോഗപ്പെടുത്തിയില്ലേ, ഈ പെരുന്നാൾ നമ്മുക്ക് പ്രാർഥനയിലൂടെ സന്തോഷിക്കാം.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.