ദുബൈ: പത്തോ നൂറോ ദിർഹമാണ് നഷ്ടപ്പെട്ടതെങ്കിൽ പോെട്ട എന്നു സമാധാനിക്കാം. എന്നാൽ ഒരാളുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ടത് 2.1 ലക്ഷം ദിർഹമാണ്. ആ മനുഷ്യൻ എത്രമാത്രം വിഷമിച്ചിട്ടുണ്ടാവുമെന്ന് നമുക്ക് ഉൗഹിക്കാമല്ലോ. ഭാഗ്യത്തിന് ഒരു നല്ല മനസിനു മുന്നിലാണ് ആ പണം വീണു കിട്ടിയത്.
നല്ല മനസ് എന്നു മാത്രം പറഞ്ഞാൽ പോരാ, തന്നിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തെക്കുറിച്ച് തികച്ചും ബോധ്യമുള്ള ഒരാൾ.
ദുബൈ പൊലീസിലെ അഡ്മിനിസ്ട്രേഷൻ വിഭാഗം അലി അബ്ദുൽ റഹീമിനാണ് ആ തുക കളഞ്ഞു കിട്ടിയത്. ഉടനടി അദ്ദേഹം ഒാഫീസിലെത്തി തുകയും വിവരങ്ങളും കൈമാറി. യഥാർഥ ഉടമക്ക് പണവും മനസമാധാനവും തിരിച്ചു കൊടുക്കാൻ ദുബൈ പൊലീസ് നടപടി സ്വീകരിക്കുകയും ചെയ്തു. ബർദുബൈ പൊലീസ് സ്റ്റേഷൻ ഉപ ഡയറക്ടർ കേണൽ റഷീദ് അൽ ഷെഹി അലി അബ്ദുൽ റഹീമിനെ അഭിനന്ദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.