ദുബൈ: ലോകത്തെ ഏറ്റവും വൃത്തിയും മനോഹാരിതയുമുള്ള ദുബൈയിലെ ബീച്ചുകളിൽ ചെലവിടുന്ന സന്തോഷ നിമിഷങ്ങൾ പകർത്തി സൂക്ഷിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്. കാമറകൾക്ക്, മൊബൈൽ ഫോേട്ടാഗ്രഫിക്ക് പോലും വിരുന്നാകുന്ന ഒട്ടനവധി കാഴ്ചകളുണ്ടാവും കൈറ്റ് ബീച്ചിലും മംസാറിലും ഉമ്മു സൂഖീമിലും ജെ.ബി.ആറിലുമെല്ലാം. പക്ഷെ പടമെടുക്കുന്ന സമയത്ത് ഒരു കാര്യം മനസിൽ ഒാർമ വേണം. പടമെടുക്കുേമ്പാൾ, സെൽഫിയാണെങ്കിൽ പോലും അപരിചിതരായ ആളുകൾ ഫ്രെയിമിൽ പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം. അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രം എടുക്കുന്നത് യു.എ.ഇയിലെ നിയമപ്രകാരം കുറ്റകരമാണ്.
ബീച്ചുകളിൽ പലപ്പോഴും ആളുകൾ നീന്തൽ വേഷത്തിലും മറ്റുമാകുമെന്നതിനാൽ പ്രശ്നം കൂടുതൽ സങ്കീർണമാകും. ബീച്ചുകളിൽ നിന്ന് സമ്മതം കൂടാതെ സ്ത്രീകളുടെ ചിത്രം പകർത്തിയതിന് കഴിഞ്ഞ വർഷം 290 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. വൻതുക പിഴ മുതൽ ജയിൽ ശിക്ഷ വരെ ലഭിക്കാൻ വഴിവെക്കുന്നതാണ് ഇത്തരം കേസുകൾ. നിയമം അറിയില്ലായിരുന്നു എന്ന് ഒഴിവു കഴിവ് പറഞ്ഞാലൊന്നും ശിക്ഷയിൽ ഒരു ഇളവും പ്രതീക്ഷിക്കാനും കഴിയില്ല. പെരുന്നാൾ അവധികൾ വരുന്നതോടെ ആളുകൾ വൻതോതിലാണ് ബീച്ചുകളിൽ സമയം ചെലവിടുവാൻ പോവുക. പടമോ വീഡിയോയോ എടുക്കുേമ്പാൾ ഇൗ നിയമം മനസിൽ സൂക്ഷിക്കുന്നത് ആഘോഷം പ്രശ്നരഹിതമാക്കാൻ സഹായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.