ഷാർജ: യോഗ ചെയ്യുന്നതിനേക്കാൾ തനിക്ക് മനസമാധാനം ലഭിക്കാറുള്ളത് റഫി സാബിെൻറ ഹൃദൃമായ ഗാനങ്ങൾ കേൾക്കുമ്പോഴാണെന്ന് ബോളിവുഡ് സംവിധായകൻ രാജീവ് ചൗധരി.
റഫിയുടെ 39ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ചിരന്തന ഏർപ്പെടുത്തിയ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേന്ത്യൻ സംഘടനയായ ചിരന്തന കഴിഞ്ഞ 20 വർഷമായി മുഹമ്മദ് റഫിക്ക് സ്മരണാഞ്ജലി അർപ്പിച്ച് പരിപാടി സംഘടിപ്പിക്കുന്നത് പ്രശംസനീയമാണെന്നും ദേശകാലങ്ങൾക്കതീതമായി ആ ശബ്ദം നിലനിൽക്കുമെന്നും ചൗധരി പറഞ്ഞു.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ചടങ്ങിൽ ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ.വി.എ.ലത്തീഫ്, നിസാർ തളങ്കര, വി.കെ.അബ്ദുൽ അസീസ്, ഷെഫീക്ക് തോഷി എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.
ഐ.എ.എസ് ആക്ടിങ് പ്രസിഡൻറ് എസ്.മുഹമ്മദ് ജാബിർ, ട്രഷറർ ഷാജി ജോൺ, ഓഡിറ്റർ വി.കെ.മുരളീധരൻ, മാധ്യമ പ്രവർത്തകൻ ഇസ്മയിൽ മേലടി, പുന്നക്കൻ ബീരാൻ, കെ.ടി.പി.ഇബ്രാഹിം, യൂസഫ് സഹീർ, റെജി മോഹൻ നായർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് മുഹമ്മദ് റാഫിയുടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി ഗാനസന്ധ്യ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.