അബൂദബി: പ്രാദേശിക കസ്റ്റംസ് സമിതികളുമായി സഹകരിച്ച് യു.എ.ഇയിലുടനീളം പൊതു ഇലക്ട്രോണിക്സ് കസ്റ്റംസ് സംവിധാനം നടപ്പാക്കുന്നു. ഫെഡറൽ കസ്റ്റംസ് അതോറിറ്റിയുടെ (എഫ്.സി.എ) നേതൃത്വത്തിൽ പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അവശ്യ അടിസ്ഥാന സൗകര്യങ്ങളും കഴിവുകളും കൈകാര്യം ചെയ്യുന്ന രണ്ടു പ്രാദേശിക കസ്റ്റൺസ് വകുപ്പുകൾ ഉൾപ്പെടുന്നതാണ് ആദ്യ ഘട്ടത്തിൽ. രാജ്യത്തെ എല്ലാ പ്രാദേശിക വകുപ്പുകളിലും പദ്ധതി നടപ്പാക്കാൻ 26 മാസം എടുക്കുമെന്നാണ് വിലയിരുത്തുന്നത്.
യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ പ്രാദേശിക കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ, വ്യാപാരികൾ, ഇറക്കുമതിക്കാർ, കയറ്റുമതിക്കാർ, ചരക്ക് ഏജൻസികൾ എന്നിവർക്ക് പുതുതായി നടപ്പാക്കുന്ന ഇലക്ട്രോണിക് കസ്റ്റംസ് സംവിധാനം ഏറെ ഗുണംചെയ്യും.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സ്മാർട്ട് റിസ്ക് എഞ്ചിൻ, ബ്ലോക്ക്ചെയിൻ, എന്നിവയുൾപ്പെടെ ആധുനിക സാങ്കേതിക വിദ്യകൾ വ്യാപകമായി പ്രയോജനപ്പെടുത്തും. കസ്റ്റംസ് മേഖലകളിലെ ക്രമക്കേടുകൾ പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും രാജ്യത്തെ സംവിധാനങ്ങളെ ഏകീകരിക്കൽ അത്യാവശ്യമാണെന്ന് എഫ്.സി.എ ചെയർമാൻ അലി സയീദ് മാത്തർ അൽ നയാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.