അബൂദബി : സാമ്പത്തിക ഭീകരതയെ നേരിടാൻ യു.എ.ഇയും സൗദി അറേബ്യയും തമ്മിൽ ധാരണ.യു.എ.ഇയുടെ ഫിനാൻഷ്യൽ ഇൻറലിജൻസ് യൂണിറ്റും (എഫ്.ഐ.യു), സൗദി അറേബ്യയിലെ ഫിനാൻഷ്യൽ ഇൻറലിജൻസ് യൂണിറ്റും ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു.
തന്ത്രപരമായ പങ്കാളിത്തവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താൻ രണ്ട് ധനകാര്യ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള കരാർ സഹായിക്കും.
കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക ഭീകരത എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ പരസ്പരം വിവരങ്ങളും വസ്തുതകളും കൈമാറ്റം ചെയ്യുമെന്നും ഇരു രാഷ്ട്രങ്ങൾക്കും ഇത് ഏറെ ഗുണകരമാവുമെന്നും എഫ്.ഐ.യു ആക്ടിങ് ഹെഡ് അലി ഫൈസൽ ബാ അലവി, സൗദി അറേബ്യ ഫിനാൻഷ്യൽ ഇൻറലിജൻസ് യൂണിറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഉത്തൈബി ബിൻ ഖാദർ അൽ മൽക്കി എന്നിവർ ധാരണാപത്രം ഒപ്പിട്ടശേഷം വെളിപ്പെടുത്തി.
തീവ്രവാദ-നിയമവിരുദ്ധ സംഘടനകൾക്കുള്ള ധനസഹായം ഉൾപ്പെടെയുള്ള എല്ലാ സാമ്പത്തിക ഭീകരതകളെ ചെറുക്കാൻ സഹായിക്കുന്ന നടപടിയെ സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ (സി.ബി.യു.എ.ഇ) ഗവർണറും കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള ദേശീയ സമിതി ചെയർപേഴ്സനുമായ മുബാറക് റഷീദ് അൽ മൻസൂരിയും സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.