അബൂദബി: വൃക്കരോഗവും തൊഴിൽനഷ്ടവും ആനുകൂല്യ നിഷേധവും കാരണം ദുരിതങ്ങളിലൂടെ ക ടന്നുപോവുകയാണ് തറിമൂപ്പൻറകത്ത് മുഹമ്മദലിയുടെ ജീവിതം. ആഴ്ചയിൽ മൂന്ന് പ്രാ വശ്യം ഡയാലിസിസ് ചെയ്യണം കണ്ണൂർ സ്വദേശിയായ ഇൗ 65കാരന്. അബൂദബി മഫ്റഖ് ആശുപത്രിയി ലെ സേഹ ഡയാലിസിസ് കേന്ദ്രത്തിൽനിന്ന് ഡയാലിസിസ് ചെയ്തു നൽകുന്നുണ്ടെങ്കിലും മരുന്നുൾപ്പടെ മറ്റു ആവശ്യങ്ങൾക്കൊന്നും പണമില്ലാതെ പ്രയാസപ്പെടുകയാണ്. രോഗം മൂർച്ഛിച്ചതിനാൽ മഫ്റഖ് ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ ഇദ്ദേഹം.
21കാരനായ മകൻ ഫായിസിനൊപ്പമാണ് മുഹമ്മദലി കഴിയുന്നത്. ഡോക്ടറാൻ പഠിച്ചിരുന്ന ഫായിസ് ജീവിതത്തിലേക്ക് പ്രതിസന്ധി കടന്നുവന്നപ്പോൾ പഠനം ഉപേക്ഷിച്ച് കിട്ടിയ ജോലിക്ക് പോവുകയായിരുന്നു. ഫായിസിന് കിട്ടുന്ന ചെറിയ വേതനം ഒന്നിനും തികയാത്ത അവസ്ഥയാണ്. താമസ സ്ഥലത്തിെൻറ വാടകയായി 40,000 ദിർഹം പിഴയുള്ളതിനാൽ പാസ്പോർട്ട് പിടിച്ചുവെച്ചിരിക്കുകയാണ് കെട്ടിടത്തിെൻറ ഉടമസ്ഥതയുള്ള കമ്പനി. മുഹമ്മദലിയുടെ പ്രയാസങ്ങൾ അറിയാമെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ഇൗ തുക വേണ്ടെന്ന് വെക്കാനാകില്ലെന്നാണ് കമ്പനി അധികൃതർ പറയുന്നത്.
അബൂദബിയിലെ ലെബനീസ് കോൺട്രാക്ടിങ് കമ്പനിയിൽ പർച്ചേസ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു മുഹമ്മദലി. 18 വർഷത്തെ സർവീസുള്ള ഇദ്ദേഹം 2016ൽ ജോലിയിൽനിന്ന് വിരമിച്ചപ്പോൾ കമ്പനി നൽകേണ്ട ആനൂകൂല്യങ്ങളൊന്നും നൽകിയിട്ടില്ല. പത്ത് മാസത്തെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും രണ്ടാഴ്ചക്കുള്ളിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തതായിരുന്നു കമ്പനി. എന്നാൽ, തുക ലഭിക്കാത്തതിനെ തുടർന്ന് മാനവ വിഭവശേഷി^സ്വദേശിവത്കരണ മന്ത്രാലയത്തിൽ കേസ് നൽകേണ്ടി വന്നു.
മന്ത്രാലയം കേസ് അബൂദബി തൊഴിൽ കോടതിയിലേക്ക് മാറ്റി. 2017 മേയിൽ മുഹമ്മദലിക്ക് 107,807 ദിർഹം നൽകാൻ കോടതി വിധിച്ചു. അബുദബി എൻഫോഴ്സ്മെൻറ് കോടതിയിൽ നൽകിയ അപ്പീലിൽ തുക 113,262 ദിർഹമായി വർധിപ്പിച്ചു. എന്നാൽ, രണ്ട് വർഷത്തിന് ശേഷവും ക്ഷയിച്ച ആരോഗ്യവുമായി ലഭിക്കാനുള്ള പണത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ് മുഹമ്മദലി. ഇദ്ദേഹത്തിെൻറ വിസയും ഇൻഷുറൻസും കാലാവധി കഴിഞ്ഞിട്ടുണ്ട്. ഇതുകാരണം ഇനി ആശുപത്രികളിൽ ചികിത്സ ലഭിക്കാതാകും. പ്രതിസന്ധി ഘട്ടത്തിൽ സഹായവുമായി ആരെങ്കിലുമെത്തും എന്ന പ്രതീക്ഷയിലാണ് ഇൗ പിതാവും മകനും. േഫാൺ: 0506134101.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.