???? ????????????? ????? ????? ?????? ?????????????? ??????? ?????????????? ?????? ???????

അന്താരാഷ്​ട്ര ഹോളി ഖുർആൻ അവാർഡ്​: മികവ്​ തെളിയിച്ച്​ മത്സരാർഥികൾ

ദ​​ുബൈ: ദുബൈ അന്താരാഷ്​ട്ര ഹോളി ഖുർആൻ അവാർഡ്​ മത്സരാർഥികളുടെ മികവിൽ അന്താരാഷ്​ട്ര പ്രശസ്​തരായ വിധികർത്താക ്കൾക്ക്​ ഏറെ സംതൃപ്​തി. യു.എ.ഇ ​ൈവസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശ ിദ്​ ആൽ മക്​തുമി​​െൻറ രക്ഷകർതൃത്വത്തിൽ നടക്കുന്ന മത്സരത്തി​​െൻറ 23ാം എഡീഷ​നിൽ ഇൗജിപ്​തിൽ നിന്നുള്ള പ്രഫ. ഡോ. അബ്​ദുൽ കരീം ഇബ്രാഹിം സാലിഹ്​, ഡോ. അമീൻ ബിൻ ഇ​ദ്​രീസ്​ ഫലാത (സൗദി), ഡോ. സലീം മുഹമ്മദ്​ അൽ ദൂബി (യു.എ.ഇ), ഡോ. അബ്​ദുൽ ഹാദി ലഖാബ്​ (അൽജീരിയ), ഡോ. ഇബ്രാഹിം മുഹമ്മദ്​ ഖുഷിദാൻ (ലിബിയ), ഡോ.മാനി ഹസ്സൻ ഗെൻസൂരി (ബുർകിനാ ​ഫാസോ) എന്നിവരുൾക്കൊള്ളുന്നതാണ്​ ജഡ്​ജിങ്​ പാനൽ.

ദുബൈ ഭരണാധികാരിയുടെ സാംസ്​കാരിക ഉപദേഷ്​ടാവ്​ ഇ​ബ്രാഹിം മുഹമ്മദ്​ ബു മിൽഹയാണ്​ പരിപാടികൾക്ക്​ നേതൃത്വം നൽകുന്നത്​. മത്സരത്തോടനുബന്ധിച്ച്​ സംഘടിപ്പിക്കുന്ന റമദാൻ പ്രഭാഷണങ്ങൾക്ക്​ ആയിരങ്ങളാണ്​ എത്തിച്ചേരുന്നത്​. മലയാളി പണ്ഡിതരുടെ പ്രഭാഷങ്ങൾ ഇന്നലെ ആരംഭിച്ചതോടെ രാജ്യത്തി​​െൻറ പലഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ ഇഫ്​താറിനു ശേഷം ഉൗദ്​ മേത്തയിലെ അൽ വാസൽ ക്ലബിലേക്ക്​ ഒഴുകാൻ തുടങ്ങും.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.