???? ????? ???? ???? ?????, ???? ?????? ???? ???? ??????

ഫെഡറല്‍ ജുഡീഷ്യറിയില്‍ രണ്ട് വനിതാ ജഡ്ജിമാര്‍ക്ക് നിയമനം

ദുബൈ: യു.എ.ഇ. ഫെഡറല്‍ ജുഡീഷ്യറിയില്‍ രണ്ട്​ വനിതാ ജഡ്ജിമാര്‍ക്ക് നിയമനം. ആദ്യമായാണ് ഫെഡറല്‍ ജുഡീഷ്യല്‍ സംവിധാ നത്തില്‍ വനിതകള്‍ ന്യായാധിപരായി എത്തുന്നത്. ജ‍ഡ്ജിമാരായ ഖദീജ ഖമീസ് ഖലീഫ അല്‍ മലാസ്, സലാമ റാശിദ് സലീം അല്‍ ഖിത്ബി എന്നിവര്‍ക്കാണ് ആദ്യനിയമനം. വിവിധ എമിറേറ്റുകളിലെ കോടതികളില്‍ വനിതാ ജഡ്ജിമാരുണ്ടെങ്കിലും ആദ്യമായാണ് ഫെഡറല്‍ നിയമസംവിധാനത്തില്‍ വനിതാ ജസ്​റ്റിസുമാര്‍ എത്തുന്നത്.

യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‍യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തി​​െൻറ സുപ്രധാനമേഖലകളില്‍ വനിതാ സാന്നിധ്യം ഉറപ്പാക്കുക എന്ന യു.എ. ഇയുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നിയമനം. നേരത്തേ, രാജ്യത്തി​​െൻറ പാര്‍ലമ​െൻറായ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ 50 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് യു.എ.ഇ. പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.