അബൂദബി: െപാലീസിെൻറ നിർദേശങ്ങൾ മറികടന്ന് അപകടകരമായ വിധത്തിൽ വാഹനമോടിച ്ച യുവാവ് അപകടത്തിൽ മരിച്ചു. വെടിവെയ്പ് അടക്കം നടന്ന സംഭവങ്ങൾെക്കാടുവിൽ പൊലീസ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അൽ െഎനിൽ തിങ്കളാഴ്ച രാവിലെ അഞ്ച് മണിക്കാണ് സംഭവങ്ങളുടെ തുടക്കം. അതിവേഗത്തിൽ പായുന്ന കാറ് ശ്രദ്ധയിൽപെട്ട പട്രോളിങ് സംഘം കാർ നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് നിരസിച്ച യുവാവ് അതിവേഗം കാർ പായിച്ചു. പിന്തുടർന്ന പൊലീസ് മുന്നറിയിപ്പെന്ന നിലയിൽ ആകാശത്തേക്ക് വെടിവെച്ചു. എന്നാൽ, തിരിച്ചുവെടിയുതിർക്കുകയാണ് യുവാവ് ചെയ്തത്. ഇതിനിടയിൽ പൊലീസ് കാറുമായി കൂട്ടിയിടിച്ച് ഇയാളുടെ കാർ മറിഞ്ഞു.
പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിച്ചുവെന്ന് പൊലീസ് പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. സംഭവത്തിൽ എത്ര പൊലീസ് വാഹനങ്ങൾ പെങ്കടുത്തുവെന്നോ മരിച്ച യുവാവ് ഏത് നാട്ടുകാരനാണെന്നോ ഉള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഏത് തരം ആയുധമാണ് ഇയാൾ ഉപയോഗിച്ചതെന്നും വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ദു:ഖം പ്രകടിപ്പിച്ച അബൂദബി പൊലീസ് ഡ്രൈവർമാർ പൊലീസിെൻറ നിർദേശങ്ങൾ അനുസരിക്കണമെന്നും അപകടകരമായ വിധത്തിൽ വാഹനം ഒാടിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.