ഷാർജ: ഷാർജ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. മരഉരുപ്പടികൾ സൂക്ഷിക്കുകയും നിർമിക ്കുകയും ചെയ്യുന്ന സ്ഥാപനമാണ് കത്തിയത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് സിവിൽഡിഫൻസ് പറഞ്ഞു. കൃത്യസമയത്ത് തന്നെ സിവിൽഡിഫൻസ് എത്തിയത് കാരണമാണ് വൻദുരന്തം വഴിമാറിയതെന്ന് സമീപത്ത് പ്രവർത്തിക്കുന്നവർ പറഞ്ഞു. പുകപടലങ്ങളും രൂക്ഷഗന്ധവും കാരണം പരിസരത്തേക്ക് അടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. വൻനാശനഷ്ടം കണക്കാക്കുന്നുണ്ട്. അപകട കാരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.