ഫുജൈറ: ഇൗ മാസം 11,12 തീയതികളിൽ നടക്കുന്ന രാഹുൽ ഗാന്ധിയുടെ യു.എ.ഇ സന്ദർശനം ചരിത്രം സൃ ഷ്ടിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ പറഞ്ഞു. സന്ദർശനം വിജയിപ്പിക്കുന്നതിന് ഫുജൈറയിൽ സംഘടിപ്പിച്ച ജനാധിപത്യ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻകാസ് ഫുജൈറ പ്രസിഡൻറ് കെ.സി.അബൂബക്കർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ദേശീയ പ്രസിഡൻറ് ഡോ.പുത്തൂർ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ഐ.ഒ.സി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ, ഇൻകാസ് ദേശീയ പ്രസിഡൻറ് മഹദേവൻ വാഴശ്ശേരിയിൽ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ജോജു മാത്യു ഫിലിപ്പ് , എൻ.ആർ മായിൻ, എൻ.പി.രാമചന്ദ്രൻ,വി.എം.സിറാജ്, റഷീദ് ജാതിയേരി , ബഷീർ ഉളിയിൽ, നാസർ പാണ്ടിക്കാട്, ടി.ആർ സതീഷ് കുമാർ, ഡോ.കെ.സി ചെറിയാൻ, ഷാജി പെരുമ്പിലാവ്, പി.സി ഹംസ, സന്തോഷ് കെ മത്തായി, യൂസുഫലി.എ.കെ, അഡ്വ. നസ്രുദീൻ, മനാഫ്, തുടങ്ങിയവർ പ്രസംഗിച്ചു. കുടുബങ്ങൾ അടക്കം ആയിരങ്ങളെ മേഖലയിൽ നിന്ന് പരിപാടിയിൽ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.