അജ്മാൻ: 15 മിനുട്ടിനുള്ളിൽ വാണിജ്യ ലൈസൻസുകൾ അനുവദിക്കാൻ അജ്മാനിലെ ഭരണകൂട സംവി ധാനങ്ങൾക്കു കഴിയുമെന്ന് അജ്മാൻ ഇക്കണോമിക് ഡിപ്പാർട്മെൻറ് ഡയറക്ടർ ജനറൽ അലി ഈസ നുഐമി പറഞ്ഞു .അജ്മാനിൽ ആദ്യ സ്വകാര്യ താജീൽ സെൻറർ ഉദ്ഘാടനം ചെയ്തു വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .അജ്മാനിൽ വിദേശ നിക്ഷേപം ലക്ഷ്യം വെച്ച് നിരവധി നടപടികൾ വാണിജ്യ വകുപ്പ് കൈക്കൊണ്ടിട്ടുണ്ട് .അതിലൊന്നാണ് അതിവേഗ വാണിജ്യ ലൈസൻസ് പ്രക്രിയ .സ്വദേശികളും വിദേശികളും ഇത് ഉപയോഗപ്പെടുത്തണമെന്നും അലി ഈസ നുഐമി പറഞ്ഞു. മലയാളിയായ അബ്ദുൽ മുനീറിെൻറ ഉടമസ്ഥതയിലെ ദുബൈ ആസ്ഥാനമായ താജീൽ ഗ്രൂപ്പിനാണ് അജ്മാനിലെ ആദ്യ സ്വകാര്യ താജീൽ സെൻറർ അനുവദിച്ചു കിട്ടിയത് .ഇടപാടുകാരുടെ സന്തുഷ്ടി ഉറപ്പാക്കുന്ന സെൻറർ ആയിരിക്കും ഇതെന്ന് മുനീർ പറഞ്ഞു. സ്വദേശി ജീവനക്കാരാണ് താജീൽ കേന്ദ്രങ്ങളുടെ കരുത്തെന്നും മുനീർ വ്യക്തമാക്കി. അജ്മാൻ ഡി.ഇ.ഡി കസ്റ്റമർ റിലേഷൻസ് മാനേജർ അഹ്മദ് ഖൈർ അൽ ബലൂചി അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.