മാർപ്പാപ്പ യു.എ.ഇ സന്ദർശിക്കുന്നു

ദുബൈ: പോപ്പ്​ ഫ്രാൻസിസ്​ മാർപ്പാപ്പ യു.എ.ഇ സന്ദർശനത്തിനൊരുങ്ങുന്നു. ഫെബ്രുവരി ആദ്യവാരം അബൂദബിയിൽ നടക്കുന് ന സർവ്വമത സംഗമത്തിൽ പങ്കുചേരാൻ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാ​​​െൻറ ക്ഷണം സ്വീകരിച്ചാണ്​ പാപ്പ എത്തുന്നത്​. യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും മാർപ്പാപ്പയുടെ ആഗമന വാർത്തയെ ഹൃദയപൂർവം സ്വാഗതം ചെയ്​തു.

പരസ്​പരം മനസിലാക്കുന്നതും ബഹുമാനിക്കുന്നതിനും സഹകരണം ശക്​തമാക്കുന്നതിനും ഇൗ വരവ്​ ഇടവരുത്തുമെന്ന്​ ശൈഖ്​ മുഹമ്മദ്​ ട്വിറ്ററിൽ കുറിച്ചു. മതാതീത സംവാദങ്ങൾക്ക്​ അവസരമൊരുക്കാനും ലോക രാഷ്​ട്രങ്ങൾക്കിടയിൽ സമാധാനം സ്​ഥാപിക്കാനും ഇതു സഹായകമാവും. ശൈഖ്​ മുഹമ്മദ്​ ബിൻ സായിദും മാർപ്പാപ്പയുടെ വരവിൽ സന്തുഷ്​ടി അറിയിച്ചു. സമാധാനത്തി​​​െൻറയും സഹിഷ്​ണുതയുടെയും പ്രതീകവും സാഹോദര്യത്തി​​​െൻറ പ്രചാരകനുമായ മാർപ്പാപ്പയുടെ വരവ്​ ചരിത്ര സന്ദർശനമായി മാറുമെന്നും ജനങ്ങൾക്കിടയിൽ സമാധാനപൂർണമായ സഹവർത്തിത്വത്തിന്​ ഇതു സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.