ശൈഖ്​ സായിദ്​ പൈതൃകോത്സവം ഇന്ന്​ തുടങ്ങും

അബൂദബി: ശൈഖ്​ സായിദ്​ പൈതൃകോത്സവത്തിന്​ അൽ വത്​ബയിൽ വെള്ളിയാഴ്​ച തുടക്കമാകും. ‘ലോക സംസ്​കാരങ്ങൾ സംഗമിക്കുന്ന യു.എ.ഇ’ എന്ന പ്രമേയത്തിൽ നടക്കുന്ന ഉത്സവം ജനുവരി 26 വരെയുണ്ടാകും. യു.എ.ഇ പ്രസിഡൻറ്​ ​ൈ​ശഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാ​​​െൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഉത്സവം സ്വദേശികൾക്കും വിദേശികൾക്കും ആസ്വദിക്കാവുന്നതും അറിവ്​ ആർജിക്കാവുന്നതുമായ വൈജ്ഞാനിക^സാംസ്​കാരിക^പൈതൃക ആഘോഷമായിരിക്കും.

യു.എ.ഇ രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ ആൽ നഹ്​യാ​​​െൻറ ഇമറാത്തി പാരമ്പര്യത്തിലുള്ള താൽപര്യവും പൈതൃകം സംരക്ഷിക്കുന്നതിനും അവ ഭാവി തലമുറക്ക്​ കൈമാറുന്നതിനുമുള്ള അദ്ദേഹ​ത്തി​​​െൻറ പ്രയത്​നവുംപ്രതിലിപ്പിക്കുന്നതായിരിക്കും പൈതൃകോത്സവം. കുതിര^ഒട്ടക ഷോ, അന്താരാഷ്​ട്ര നാടൻകലകൾ, അറേബ്യൻ കുതിര സൗന്ദര്യ മത്സരം, സംഗീത പരിപാടികൾ, അന്താരാഷ്​ട്ര തീം പാർക്ക്​, കുട്ടികൾക്കുള്ള ചലച്ചിത്ര പ്രദർശനം തുടങ്ങിയവ ഉത്സവത്തി​​​െൻറ ഭാഗമായി നടക്കും.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.