അൽെഎൻ: അൽെഎൻ ബ്ലൂസ്റ്റാറിെൻറ 21ാമത് കുടുംബ കായികമേള ഇന്ന് അൽെഎനിലെ അൽ മഖാം ഇക്വസ്ട്രിയൻ, ഷൂട്ടിങ് ആൻറ് ഗോൾഫ് ക്ലബിൽ നടക്കും. യു.എ.ഇ. ദേശീയ ഫുട്ബാൾ താരം ഉമർ അബ്ദുറഹ്മാൻ അമൂരി ദീപശിഖക്ക് തീകൊളുത്തുന്നതോടെ മൽസരങ്ങൾക്ക് തുടക്കമാകും. കായിക ഇനങ്ങളുടെ ഉദ്ഘാടനം ഡോ. ശൈഖ് മുഹമ്മദ് മുസല്ലംബിൻഹാം നിർവഹിക്കും. ഡോ. ശബീർ നെല്ലിക്കോട് മുഖ്യാതിഥിയായിരിക്കും. 66 ഇനങ്ങളിലായി നടക്കുന്ന പരിപാടിയിൽ യു.എ.ഇയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് 140 ഒാളം ടീമുകളിലായി 1800 ഒാളം മൽസരാർത്ഥികൾ പെങ്കടുക്കും. രാത്രി ഒമ്പത് വരെ നീളുന്ന പരിപാടിയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം മൽസരങ്ങൾ ഉണ്ടായിരിക്കും. സ്കൂൾകുട്ടികളും വിവിധ ക്ലബ് അംഗങ്ങളും അണിനിരക്കുന്ന മാർച്ച് പാസ്റ്റും ഇതോടനുബന്ധിച്ച് ഉണ്ടാവും. മേളയോടനുബന്ധിച്ച് തുറക്കുന്ന ഗൾഫ് മാധ്യമം സ്റ്റാളിൽ 399 ദിർഹം മാത്രം നൽകി വാർഷിക വരിക്കാരാകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.