ഷാർജ: വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ കോട്ടയം മലാപ്പള്ളി സ്വദേശി പീറ്റർ കൊലമല ബാബു (37 )എന്നയാൾക്ക് 7ലക്ഷംദിർഹം (1.40 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതി ഉത്തരവിട്ടു. ഷാർജ അൽമുസല്ല ഭാഗത്ത് റോഡു മുറിച്ചു കടക്കവെ പാക് സ്വദേശി ഒാടിച്ച വാഹനം ഇടിച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഷാർജഅൽകാസിമി ആശുപത്രിയിലും പിന്നീട്നാട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു .ഡ്രൈവറെ ഷാർജ ട്രാഫിക് കോടതി 3000 ദിർഹം പിഴ ശിക്ഷ ചുമത്തി വിട്ടയച്ചിരുന്നു. തുടർന്ന് നഷ്ടപരിഹാരത്തിനായി പിതാവും നാട്ടുകാരും നിയമ സ്ഥാപനമായ അലിഇബ്രാഹിം അഡ്വക്കേറ്റ്സിലെ പ്രതിനിധി സലാംപാപ്പിനിശ്ശേരിയെ കേസ്ഏൽപ്പിക്കുകയായിരുന്നു.
അപകടം കാരണം പരാതിക്കാരെൻറ തലയോട്ടിക്കും,മുഖത്തിനുംസാരമായി പരിക്കേൽക്കുകയും, ചലന ശേഷി നഷ്ടപ്പെടുകയും ചെയ്തുവെന്നും ശാരീരികനഷ്ടങ്ങൾക്ക്പുറമെ ചികിത്സക്കുംമറ്റും ഭീമമായതുകചിലവായിട്ടുണ്ടെന്നും വക്കീൽവാദിച്ചു. വാദങ്ങൾകേട്ടകോടതി,മെഡിക്കൽറിപ്പോർട്ടിലെ പരിക്കുകൾവ്യക്തമാണെന്ന് കണ്ടെത്തി 7ലക്ഷംദിർഹംകോടതിചിലവടക്കംനൽകാൻ വിധിക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക വർധിപ്പിച്ചു കിട്ടാൻ അപ്പീൽ കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് സലാം പാപ്പിനിശ്ശേരിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.