അബൂദബി: സാമ്പത്തികരംഗത്തെ കേന്ദ്രസർക്കാർ നടപടികൾ ജീവിതം പ്രതിസന്ധികളിലാക്കുന്നുവെന്ന തിരിച്ചറിവുകൾ ഇല്ലാതാക്കാന്‍ വലിയ പ്രചാരവേലകളിലൂടെ മാധ്യമങ്ങള്‍ക്ക് കഴിയുന്നുവെന്ന് മുൻ രാജ്യസഭാംഗം പി. രാജീവ്. അടിയന്തരാവസ്ഥ കാലത്തേക്കാളും പരിതാപകരമായ അവസ്ഥയിലാണ് ഇന്ന് ഇന്ത്യയിലെ മാധ്യമങ്ങള്‍. വിധേയ സംസ്‌കാരത്തെ രൂപപ്പെടുത്താനുള്ള ബോധപൂർവമായ പ്രവര്‍ത്തനങ്ങളുടെ ഉപകരണങ്ങളായി അറിഞ്ഞോ അറിയാതെയോ ഇന്ത്യയിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അബൂദബി ശക്തി തിയറ്റേഴ്സിെൻറ 39ാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷ്ണകുമാറിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ലോക കേരള സഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കെ.ബി. മുരളി, കെ.എല്‍. ഗോപി, കേരള സോഷ്യല്‍ സെൻറര്‍ പ്രസിഡൻറ് എ.കെ. ബീരാന്‍കുട്ടി, അബൂദബി മലയാളി സമാജം പ്രസിഡൻറ് ടി.എ. നാസര്‍ എന്നിവര്‍ സംസാരിച്ചു. നാട്ടിലേക്ക് മടങ്ങുന്ന വേലായുധന്‍ മടിക്കൈ, അഷറഫ് മമ്പാട്, കെ.എസ്. അബ്‍ദുൽ വാഹിദ് എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും പി. രാജീവ് നിര്‍വഹിച്ചു. ശക്തി ജനറല്‍ സെക്രട്ടറി സുരേഷ് പാടൂര്‍ സ്വാഗതവും ടി.പി. അജിത്കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.