അബൂദബി: ലൂവർ അബൂദബി മ്യൂസിയത്തിലേക്ക് ഇൗ മാസം 51 പുതിയ പ്രദർശന വസ്തുക്കളെത്തും. ഇവയിൽ 11 എണ്ണം സ്ഥിരമായി മ്യൂസിയത്തിലുണ്ടാകും. 40 എണ്ണം വായ്പാടിസ്ഥാനത്തിൽ കൊണ്ടുവന്നാണ് പ്രദർശിപ്പിക്കുന്നത്. ചൈനയിൽനിന്നുള്ള അവലോതികേശ്വര ബുദ്ധിസ്റ്റ് ശിൽപം, ഫ്രാൻസിലെ ബെർണാർഡ് വാൻ ഒാർലിയുടെ നാല് ‘ഹണ്ട്സ് ഒാഫ് മാക്സ്മിലിയൻ’ ചിത്രങ്ങൾ, ജാപനീസ് സാമൂറായ് പടച്ചട്ട, ചൈനയിൽനിന്നുള്ള ഫീനിക്സ് പക്ഷി രൂപത്തിലുള്ള ജലപാത്രം, ഇന്ത്യയിൽനിന്നുള്ള രത്നം പതിച്ച കതാർ കഠാര എന്നിവ പുതുതായി എത്തുന്നവയിൽ ഉൾപ്പെടുന്നു.
ലോകത്തിനുള്ള അബൂദബിയുടെ സമ്മാനവും ഫ്രാൻസുമായി ദീർഘകാലം നിലനിൽക്കുന്ന സൗഹൃദത്തിെൻറയും സഹകരണത്തിെൻറയും കഥയുമാണ് ലൂവർ അബൂദബി എന്ന് അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ ആൽ മുബാറക് പറഞ്ഞു. മ്യൂസിയം സ്വന്തമാക്കിയ പുതിയ പ്രദർശന വസ്തുക്കളിലേക്ക് മാത്രമല്ല സന്ദർശകരെ ക്ഷണിക്കുന്നതെന്നും തങ്ങളുെട പങ്കാളികളിൽനിന്ന് വായ്പാടിസ്ഥാനത്തിൽ കൊണ്ടുവന്ന കളക്ഷനുകളിലേക്ക് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ കലാസൃഷ്ടികൾ അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്ന് ലൂവർ അബൂദബി ഡയറക്ടർ മാനുവൽ റബേറ്റ് വ്യക്തമാക്കി. 11 പുതിയ മഹത്തായ വസ്തുക്കൾ സ്വന്തമാക്കുന്നതിൽ മ്യൂസിയത്തിന് അഭിമാനമൂണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.