ഷാർജ: പ്രളയത്തെ തുടർന്ന് മാറ്റി വെച്ച വടകര എൻ.ആർ.െഎ ഫോറം ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളുമായി ഷാർജ നാഷണൽ പാർക്കിൽ ആഘോഷിച്ചു. അംഗങ്ങളുടെ കുടുംബങ്ങൾ തയ്യാറാക്കിയ വിഭവങ്ങളാണ് സദ്യയായി വിളമ്പിയത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി.ജോൺസൺ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സഅദ് പറക്കാട് അധ്യക്ഷത വഹിച്ചു.
അബ്ദുല്ല മല്ലച്ചേരി മുഖ്യ പ്രഭാഷണം നടത്തി . രാജൻ കൊളാവിപ്പാലം, ജനറൽ സെക്രട്ടറി സുജിത്ത് ചന്ദ്രൻ ട്രഷറർ മുഹമ്മദ് കുറ്റ്യാടിതുടങ്ങിയവർ സംസാരിച്ചു. സജീർ കൊളായി,അഷ്റഫ് വേളം, അബ്ദുല്ല മാണിക്കോത്ത്, വിജയൻ കുറ്റ്യാടി, നസീർ ടി, മോഹനൻ, ഫക്രുദീൻ, ഫാസിർ, പ്രജിത്ത്, ഉസ്മാൻ കോറോത്ത് , ലക്ഷ്മണൻ, ഫർഹാദ്, പ്രമോദ് കെ.ടി.കെ, ഹാഷിം.ടി, ഷാജി ചെറിയത്ത്, ഷാഹിൻ, ഫൈസൽ, റഫീക്ക് ഏരോത്ത്, ഷാജി.ബി, ജമാൽ കുറ്റ്യാടി, മുസ്തഫ തലാൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.