അബൂദബി: മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് നെൽസൺ മണ്ടേലയുടെ കുടുംബത്തെ വിദേശകാര്യ–അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ ആദരിച്ചു.യു.എ.ഇക്ക് നെൽസൺ മണ്ടേല നൽകിയ മഹത്തായ പിന്തുണക്ക് നന്ദിയറിയിക്കുന്ന കത്ത് അദ്ദേഹത്തിെൻറ പൗത്രൻ സ്വെലെയ്വൽ മണ്ടേലക്ക് മന്ത്രി കൈമാറി. നെൽസൺ മണ്ടേലയുടെ പൈതൃകവും ശൈഖ് സായിദുമായുള്ള അദ്ദേഹത്തിെൻറ സൗഹൃദവും പരിഗണിച്ചാണ് ആദരവ്. ഇരു നേതാക്കൾക്കും 2018 നൂറാം ജന്മവാർഷികമാണ്. നെൽസൺ മണ്ടേലയും ശൈഖ് സായിദും തമ്മിലുള്ള ബന്ധം വിനയത്തിൽ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
ഇരുവരും പരസ്പരം അനുഗ്രഹീതരായി കരുതുകയും ദയ കൊണ്ടും കാരുണ്യം കൊണ്ടും തങ്ങളുടെ ജനങ്ങളോട് പെരുമാറുന്നതിെൻറ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു. ‘നിങ്ങൾ അനുഗ്രഹീതനാണ്’ എന്ന് ഒരു കൂടിക്കാഴ്ചയിൽ ശൈഖ് സായിദ് നെൽസൺ മണ്ടേലയോട് പറഞ്ഞു. ‘നിങ്ങളുെടയത്ര അനുഗ്രഹീതനല്ല’ എന്നായിരുന്നു മണ്ടേലയുടെ മറുപടി.മണ്ടേലയുടെ കുടുംബത്തെ ആദരിക്കുന്ന പരിപാടിയിൽ ദക്ഷിണാഫ്രിക്കയിലെ യു.എ.ഇ സ്ഥാനപതി മഹാഷ് സഇൗദ് ആൽ ഹമീലി, യു.എ.ഇ സഹമന്ത്രി മുഹമ്മദ് ഷറഫ് ആൽ ഹാശിമി, ദക്ഷിണാഫ്രിക്കൻ മന്ത്രിമാരായ ലിൻഡ്വേ സിസുലു, സൂസൻ ഷബാംഗു എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.