അബൂദബി: അബൂദബി എൻവയൺമെൻറ് ഫ്രൻഡ്സ് സൊസൈറ്റിയുടെ (ഇ.എഫ്.എസ്) സഹകരണത്തോടെ അബൂദബി ഇസ്ലാമിക് കൾച്ചറൽ സെൻററിൽ (െഎ.സി.സി) പക്ഷികൾക്ക് ദാഹജല സംവിധാനമൊരുക്കി. സായിദ് വർഷാചരണത്തിെൻറ ഭാഗമായാണ് യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ പക്ഷികൾക്ക് കുടിക്കാൻ വെള്ളം ലഭ്യമാക്കുന്നത്.
രാജ്യത്തിെൻറ വ്യത്യസ്ത ഭാഗങ്ങളിൽ പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുകയാണ്. യു.എ.ഇയുടെ ജൈവ വൈവിധ്യം നിലനിർത്തുക, ചൂട് സഹിക്കാനാവാതെ പക്ഷികൾ ചാകുന്നത് ഇല്ലാതാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇത്. െഎ.സി.സിയിൽ ദാഹജല സംവിധാനമൊരുക്കുന്നതിന് ഇ.എഫ്.എസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഇബ്രാഹിം അലി നേതൃത്വം നൽകി. പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അബ്ദുറഹ്മാൻ വടക്കാങ്ങര, ഷംസുദ്ദീൻ മുഹമ്മദ് തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.