ദുബൈ വിമാനത്താവള റോഡില്‍ 24ന് ഗതാഗത നിയന്ത്രണം

ദുബൈ: നിര്‍മാണ –അറ്റകുറ്റ പണികള്‍ക്കായി ചില റോഡുകള്‍ അടച്ചിടുന്നതിനാല്‍ വെള്ളിയാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. 

24ന്  പുലര്‍ച്ചെ രണ്ടിന് ആരംഭിക്കുന്ന ജോലികള്‍ ഉച്ചക്ക് ഒരു മണി വരെ തുടര​ുമെന്നും. വഴിയില്‍ ഗതാഗത തടസം നേരിട്ടേക്കാവുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ നേരത്തേ പുറപ്പെടണമെന്നും ദുബൈ വിമാനത്താവള അധികൃതര്‍ നിര്‍ദേശിച്ചു.  

മറാക്കഷ് സ്ട്രീറ്റും എയര്‍പ്പോര്‍ട്ട് റോഡും തമ്മില്‍ ചേരുന്ന ഇടത്താണ് റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ) ജോലികള്‍ നടക്കുക. എയര്‍പ്പോര്‍ട്ട് റോഡ്, എമിറേറ്റ്സ് ഗ്രൂപ്പ് ആസ്ഥാനം, ടെര്‍മിനല്‍ 3 ലേക്കുള്ള വഴികള്‍ എന്നിവിടങ്ങളിലും പരിസരത്തുമാണ് മുഖ്യമായും ഗതാഗത കുരുക്കിന് സാധ്യത. ഭാവിയിലെ ആവശ്യങ്ങളും ഗതാഗത കുരുക്കും പരിഗണിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള വികസന ജോലികളാണ് നടക്കുന്നത്.  

News Summary - UAE traffic control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.