ഉമ്മു സുഖീം ബീച്ചിൽ ഇനി രാത്രിയും നീന്താം

ദുബൈ: കടലിൽ രാത്രികാല നീന്തലി​​​െൻറ ഉല്ലാസവും ഇനി ദുബൈ നഗരവാസികൾക്ക്​ സ്വന്തം. ബ​​ുർജുൽ അറബിൽ നിന്ന്​ ഒരു കിലോമീറ്റർ അകലെയായി ഉമ്മുസുഖീം ബിച്ച്​ ഒന്നിലാണ്​ ദുബൈ നഗരസഭ ഇൗ സംവിധാനമൊരുക്കിയത്​. കാറ്റിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ഉൗർജമുപയോഗപ്പെടുത്തി പരിസ്​ഥിതി സൗഹാർദപരമായാണ്​ കടലോരത്ത്​ സൗകര്യ​ങ്ങളൊരുക്കിയത്. ദുബൈ നഗരവാസികൾക്കും സന്ദർശകർക്കും സുരക്ഷിതവും സന്തോഷകരവുമായ രാത്രി നീന്തൽ സാധ്യമാക്കുക വഴി എമിറേറ്റിനെ സ്​മാർട്ട്​ നഗരമാക്കി മാറ്റാനുള്ള സർക്കാറി​​​െൻറ പ്രവർത്തനത്തിന്​ ആക്കം കൂട്ടുകയാണെന്ന്​ നഗരസഭാ ഡയറക്​ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു. 

വേനൽ കാലത്ത്​ പകൽ നേരങ്ങളിൽ ചൂട്​ കൂടുതലാകയാൽ രാത്രി നീന്തലിന്​ സൗകര്യമൊരുക്കണമെന്ന നിരവധി പേരുടെ ആഗ്രഹം പരിഗണിച്ചാണ്​ ഇൗ ഉദ്യമം.
സൂര്യാസ്​തമനം കഴിഞ്ഞാൽ സ്വയം പ്രകാശിക്കുന്ന സ്​മാർട്ട്​ പോളുകളാണ്​ നീന്തൽ മേഖലയിലെ ഒരു പ്രത്യേകത. 12 മീറ്റർ ഉയരമുള്ള ഇവയിൽ നിന്ന്​ 120 മീറ്റർ നീളത്തിലും 50 മീറ്റർ ആഴത്തിലും പ്രകാശമെത്തും. കടൽ പ്രക്ഷുബ്​ധമായാൽ സഞ്ചാരികൾക്കുള്ള മുന്നറിയിപ്പും ഇതിൽ ഘടിപ്പിച്ച സെൻസർ വഴി ലഭ്യമാകുമെന്ന്​  പരിസ്​ഥിതി വകുപ്പ്​ ഡയറക്​ടർ ആലിയ അബ്​ദു റഹീം അൽ ഹർമൂദി പറഞ്ഞു. 

News Summary - uae tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.