ജൈറ്റക്​സ്​ ഷോപ്പറിന്​ ഇന്ന്​ തുടക്കം

ദുബൈ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് മേളയായ ജൈറ്റക്സ് ഷോപ്പറിന് ബുധനാഴ്ച തുടക്കം.  വൻ ഒാഫറുകളുമായി ലോക ബ്രാൻഡുകളുടെ 35,000 ത്തിലേറെ ഉത്പന്നങ്ങളാണ് ഏപ്രിൽ ഒന്നുവരെ നടക്കുന്ന മേളയിൽ പ്രദർശനത്തിനും വിൽപ്പനക്കുമായി ഉണ്ടാവുക. ദുബൈ വേൾഡ് ട്രേഡ് സ​െൻററിലാണ് മേള നടക്കുന്നത്. 
ഏറ്റവും പുതിയ സ്മാർട്ട് േഫാണുകൾ, ലാപ്ടോപുകൾ, ടാബ്ലറ്റ്, എച്ച്.ഡി ടിവികൾ, കാമറകൾ, മറ്റു സ്മാർട്ട് ഉപകരണങ്ങൾ തുടങ്ങിയവയുടെ അവതരണവും മേളയിൽ നടക്കും.  പ്രമുഖ ഇലക്ട്രോണിക് വിതരണ ബ്രാൻഡുകളായ ഇ മാക്സ്, ജാക്കിസ്, ജംബോ, പ്ലഗ് ഇൻസ്, ഷറഫ് ഡി.ജി തുടങ്ങിയവയെല്ലാം ജൈറ്റക്സ് സപ്രിങ്ങ് എഡിഷനിൽ അണിനിരക്കുന്നുണ്ട്. മിക്കവരും 50 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിക്കുന്നു. ഇതിന് പുറമെ മിന്നൽ വിലക്കിഴിവുകളും മെഗാ സമ്മാന പ്രഖ്യാപനങ്ങളുമുണ്ടാകും. 
ദിവസവും  ഭാഗ്യശാലികളായ സന്ദർശകർക്ക് ഡെൽ ലാപ്ടോപ്പുകൾ ലഭിക്കുന്നതിന് പുറമെ അവസാന ദിവസത്തെ നറുെക്കടുപ്പിലെ വിജയിക്ക് ടൊയോട്ട ഫൊർച്യുണർ കാറാണ് സമ്മാനമായി ലഭിക്കുക. 1500 ദിർഹത്തിനോ അതിന് മുകളിലോ തുകക്ക് സാധനങ്ങൾ വാങ്ങുന്നവരിൽനിന്ന നറുക്കെടുപ്പിലൂടെ വിജയിക്കുന്നയാൾക്ക് ദിവസവും25,000 ദിർഹം ലഭിക്കും. ഇതിന് പുറമെ സ്ക്രാച്ച് ആൻഡ് വിന്നിലൂടെ മൊത്തം 40 ലാപ്ടോപുകളും സമ്മാനമായി നൽകുന്നുണ്ട്.
300 ദിർഹത്തി​െൻറ ബില്ലുകൾ കാണിച്ചാൽ ട്രേഡ് സ​െൻററിലെ ബഹുനില ശൈഖ് റാശിദ് ടവർ പാർക്കിങ്ങിൽ സൗജന്യപാർക്കിങ് അനുവദിക്കുമെന്ന് സംഘാടകർ അറിയിച്ചു. ദിവസവും രാവിലെ 11മുതൽ രാത്രി 11 വരെയാണ് പ്രവേശനം. അഞ്ചാം വാർഷികം പ്രമാണിച്ച് 20 ദിർഹമാണ് ടിക്കറ്റ് നിരക്ക്.അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.
 

News Summary - uae shopping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.