56 വര്‍ഷം പഴക്കമുള്ള കപ്പല്‍ച്ചേതത്തില്‍  നിന്ന് 300 കിലോ മാലിന്യം പുറത്തെടുത്തു

ഷാര്‍ജ: 1961ല്‍ ഷാര്‍ജ തീരത്ത് അപകടത്തില്‍പ്പെട്ട് തകര്‍ന്ന എം.വി ദാര ചരക്ക് കപ്പലിന്‍െറ അവശിഷ്ടങ്ങളടക്കം 300 കിലോ ഖരമാലിന്യം ഷാര്‍ജ സ്കൂബ മുങ്ങല്‍ സംഘം പുറത്തെടുത്തു. 
ഷാര്‍ജ അക്വറിയത്തിന് പിറക് വശത്തുള്ള കടലില്‍ നിന്നാണ് ഇത്രയും മാലിന്യങ്ങള്‍ പുറത്തെടുത്തത്. 
20 മീറ്റര്‍ ആഴത്തിലായിരുന്നു കപ്പല്‍ച്ചേതം കിടന്നിരുന്നത്. മീന്‍വലയടക്കം നിരവധി വസ്തുക്കളാണ് അടിത്തട്ടില്‍ അടിഞ്ഞ് കൂടി കിടന്നിരുന്നത്. 
വാര്‍ഷിക തീരശുചികരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷാര്‍ജ മ്യൂസിയം വകുപ്പാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. 
ഷാര്‍ജയെ നടുക്കിയ ഏറ്റവും വലിയ ദുരന്തമായിരുന്നു എം.വി ദാര. 238 പേരുടെ ജീവനാണ് കടലില്‍ പൊലിഞ്ഞത്.  
ഇവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നതായി ഷാര്‍ജ മ്യുസിയം വകുപ്പ്  ഡയറക്ടര്‍ ജനറല്‍ മനാല്‍ അതായ പറഞ്ഞു. സമുദ്ര സമ്പത്തുകള്‍ സൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്‍െറ പ്രധാന ആവശ്യമാണെന്നും അവ എന്ത് വിലകൊടുത്തും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാര്‍ഷിക തീരശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അവര്‍ കൂട്ടി ചേര്‍ത്തു. 
 

News Summary - uae ship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.