വാഹനാപകടം: വിദ്യാര്‍ഥികളില്‍  ബോധവത്കരണവുമായി അധികൃതര്‍ 

റാസല്‍ഖൈമ: വാഹനാപകടങ്ങളത്തെുടര്‍ന്നുള്ള ദുരന്തങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ ബോധവത്കരണവുമായി ആഭ്യന്തരമന്ത്രാലയം. നിരന്തരമായ ബോധവത്കരണങ്ങള്‍ക്കിടെയും അപകടങ്ങളുണ്ടാകുന്നത് വാഹന നിയമങ്ങള്‍ ലംഘിക്കുന്നത് മൂലമാണെന്ന് റാക് ട്രാഫിക് ആന്‍റ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് നഖ്ബി പറഞ്ഞു.
 വാഹന-റോഡ് നിയമങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കുന്നതിലൂടെ ഈ വിഷയത്തില്‍ രക്ഷിതാക്കളും ജാഗ്രത പുലര്‍ത്താന്‍ സഹായകമാകുമെന്നും അദ്ദേഹം തുടര്‍ന്നു. റാക് മന്‍സൂര്‍ ബേസിക് എജുക്കേഷന്‍ സ്കൂളിലത്തെിയ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് വാഹന-ഗതാഗത നിയമങ്ങളെക്കുറിച്ച ക്ളാസുകളും പരിശീലനങ്ങളും നല്‍കി. പൊതുജനങ്ങള്‍ക്കിടയിലും ബോധവത്കരണ പരിപാടികള്‍ തുടരുമെന്നും എല്ലാ വിഭാഗം ജനങ്ങളും അശ്രദ്ധയോടെയും വേഗത്തിലുമുള്ള ഡ്രൈവിംഗ് ഒഴിവാക്കി രാജ്യത്തെ ദുരന്തമുക്തമാക്കാന്‍ പരിശ്രമിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.


 

News Summary - uae shcool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.