ട്രാം പാളങ്ങള്‍ മുറിച്ചു കടന്നാല്‍ 1,000 ദിര്‍ഹം പിഴ;  ചുവപ്പുലൈറ്റ് അവഗണിക്കുന്ന വാഹനക്കാര്‍ക്ക് 5,000

ദുബൈ:  ട്രാം കടന്നുപോകുന്ന വഴികളില്‍ ഗതാഗത നിയമലംഘനം നടത്തിയ 978 പേര്‍ക്ക് പിഴ ശിക്ഷ. കഴിഞ്ഞ വര്‍ഷം 12 മാസങ്ങളിലായി 3,723 പേര്‍ക്ക് പിഴ വിധിച്ച സ്ഥാനത്താണ് ഒരു മാസം കൊണ്ട് ഇത്രയേറെ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് പകരമായി ട്രാം റൂട്ടുകളില്‍ നിരീക്ഷണ കാമറകള്‍ വ്യാപകമാക്കിയതോടെയാണ് നിയമലംഘനത്തിനെതിരായ നടപടികള്‍ ഇത്രയേറെ വര്‍ധിച്ചതെന്ന് പൊലീസ് പറഞ്ഞു. ട്രാം പാളങ്ങളില്‍ നില്‍ക്കുകയോ അവയിലൂടെ അനധികൃതമായി മുറിച്ചു കടക്കുകയോ ചെയ്ത കാല്‍നടക്കാരാണ് പിഴ ഈടാക്കപ്പെട്ടവരില്‍ അധികവും. 785 പേര്‍. 194 പേര്‍ നിയമം പാലിക്കാതിരുന്ന വാഹന ഡ്രൈവര്‍മാരാണ്. സുരക്ഷിതവും കാര്യക്ഷമവുമായി ട്രാം ഗതാഗതം നടത്തുന്നതിന് നിയമങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിച്ചേ തീരൂവെന്ന് ദുബൈ പൊലീസ് അധികൃതര്‍ പറഞ്ഞു. നിയമം മറികടക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ 8004353 എന്ന ഹോട്ട്ലൈന്‍ നമ്പറിലൂടെ കൈമാറണം. അനുവദനീയമല്ലാത്ത പാതകളിലൂടെ മുറിച്ചു കടക്കുന്ന കാല്‍നടക്കാരില്‍ നിന്ന് 1000 ദിര്‍ഹമാണ് പിഴ ഈടാക്കുക. ട്രാം വരാനിരിക്കെ ചുവപ്പ് ലൈറ്റ് മറികടന്ന് വാഹനമോടിച്ചാല്‍ പിഴ 5000 ദിര്‍ഹമാണ്. 
 

News Summary - uae roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.