അബൂദബി: പ്രോഗ്രസീവ് ഗുരുവായൂർ ഫെസ്റ്റിെൻറ ഭാഗമായി ‘ഷഹബാസ് അമൻ പാടുന്നു’ സംഗീത പരിപാടി അരങ്ങേറി. കേരള സോഷ്യൽ സെൻറർ പ്രധാന ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിലാണ് പരിപാ ടി നടന്നത്.
പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഷഹബാസ് അബൂദബിയിൽ പരിപാടിയവതരിപ്പിച്ചത്. 15ലധികം പാട്ടുകൾ പരിപാടിയിൽ അവതരിപ്പിച്ചു.
തബലയിൽ മുജീബും സന്തൂറിൽ സലീലും കീബോർഡിൽ സിറാജും ഷഹബാസ് അമന് അകമ്പടി സേവിച്ചു.
ഗുരുവായൂർ ഫെസ്റ്റിെൻറ ഉദ്‌ഘാടനം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം മുബാറക് നിർവഹിച്ചു. പ്രോഗ്രസീവ് ഗുരുവായൂർ പ്രസിഡൻറ് സുനിൽ മാടമ്പി അധ്യക്ഷത വഹിച്ചു. കീക്കോട്ട് കോയ തങ്ങൾ മുഖ്യാതിഥിയായിരുന്നു. യു.എ.ഇയിൽ 40 വർഷത്തിലധികമായി ജോലി ചെയ്യുന്ന 15 ഗുരുവായൂർ സ്വദേശികളെ ആദരിച്ചു.
കെ.എസ്.സി ആക്ടിങ് സെക്രട്ടറി ജയപ്രകാശ് വർക്കല, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം പ്രതിനിധി ശുക്കൂർ ചാവക്കാട്, പ്രോഗ്രസീവ് സെക്രട്ടറി നിഷാം എന്നിവർ സംസാരിച്ചു. രക്ഷാധികാരി ബോസ് കുഞ്ചേരി സ്വാഗതവും പ്രോഗ്രസീവ് അബൂദബി പ്രസിഡൻറ് അബുബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.