പൊണ്ണത്തടിക്കും പ്രമേഹത്തിനുമെതിരെ നല്ല ഭക്ഷണം  പ്രചരിപ്പിച്ച് പതിനാറുകാരി 

ദുബൈ: ജംഗ് ഫുഡ് നമ്മുടെ കുഞ്ഞുങ്ങളെ കൊല്ലുകയാണ് എന്നായിരുന്നു ദുബൈ ഹെല്‍ത്ത് ഫോറത്തില്‍ വിവിധ അറബ് ആരോഗ്യമന്ത്രിമാര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹ്മദ് മുഹമ്മദ് ഉബൈദ് അല്‍ സൈദി വേദനാപൂര്‍വം പറഞ്ഞത്. പൊണ്ണത്തടിയും പ്രമേഹവും തലമുറയെ ചെറുപ്രായത്തില്‍ തന്നെ രോഗികളാക്കി മാറ്റുന്നുവെന്ന യാഥാര്‍ഥ്യമാണ് മന്ത്രിയുടെ വാക്കുകളില്‍ നിഴലിച്ചത്. 
ആഗോള തലത്തില്‍ രക്ഷിതാക്കളെയും സര്‍ക്കാറിനെയും അലട്ടുന്ന ഈ പ്രതിസന്ധിക്ക് പരിഹാര നിര്‍ദേശവും  ദുബൈ ഫോറത്തിലുയര്‍ന്നു. നല്ല ഭക്ഷണം നല്‍കി അച്ഛന്‍െറ കടുത്ത പ്രമേഹത്തെ വരുതിയിലാക്കിയ മിടുക്കിക്കുട്ടി ഹൈലി തോമസാണ് ബദല്‍ മാര്‍ഗങ്ങളിലേക്ക് അറബ് ലോകത്തിന്‍െറ ശ്രദ്ധ ക്ഷണിച്ചത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഹാപ്പി (ഹെല്‍ത്തി ആക്ടീവ് പോസിറ്റീവ് പര്‍പ്പസ്ഫുള്‍ യൂത്ത് ) എന്ന കമ്പനിയുടെ സി.ഇ.ഒയാണ് 16 വയസുകാരിയായ ഹൈയ്ലി. 
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്നത്തെിയ ഹൈലിക്ക് എട്ടുവയസുള്ളപ്പോഴാണ് അച്ഛന് ടൈപ്പ് 2 പ്രമേഹം കണ്ടത്തെിയത്. കുടൂംബത്തിന്‍െറ പിന്തുണയോടെ ഭക്ഷണ നിയന്ത്രണം നടത്തി രോഗമുക്തി നേടി. ഇതോടെ കുടുംബവും സസ്യ-ഫല ഭക്ഷണ രീതിയിലേക്ക് തിരിഞ്ഞു. ഹൈലി അതിന്‍െറ പ്രചാരകയുമായി. സ്കൂളുകളിലും അവധിക്കാല ശില്‍പശാലകളിലും നടത്തുന്ന ക്ളാസുകളിലൂടെ ഏഴായിരം വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയുമാണ്  നല്ലഭക്ഷണ ശീലം പരിശീലിപ്പിച്ചത്.  ഇന്‍സ്റ്റാഗ്രാമിലൂടെയൂം വെബ്സൈറ്റിലൂടെയും  പങ്കുവെക്കുന്ന പുതിയ രുചികളുടെ ചേരുവകള്‍ പിന്തുടരുന്നത് അതിലേറെ പേര്‍.  അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ പ്രത്യേക അതിഥിയായും ഒന്നിലേറെ തവണ ടെഡ് പ്രഭാഷണങ്ങള്‍ നടത്തിയും വാര്‍ത്തകളില്‍ നിറഞ്ഞ ഹൈലിയുടെ ഇഷ്ട രാജ്യങ്ങളിലൊന്ന് ബദല്‍ ജീവിതത്തിന് അനന്ത സാധ്യതകളുള്ള ഇന്ത്യയാണ്. ലോകമറിയുന്ന പോഷകാഹാര ഉപദേശകയാവണമെന്നും അതിനായി ഒരു കമ്പനി തുറക്കണമെന്നുമാണ് ലക്ഷ്യങ്ങള്‍. താന്‍ മത്സ്യവും മാംസവും ഉപയോഗിക്കാറില്ല, എന്നാല്‍ അവ മോശം വസ്തുക്കളാന്നെന്നു പറയുന്നുമില്ല. ഒന്നുണ്ട്- വില കൂടുതല്‍ കൊടുത്ത് വാങ്ങുന്ന ഭക്ഷണം നല്ല ഭക്ഷണമാണ് എന്നത് തെറ്റിദ്ധാരണയാണ്. കൊഴുപ്പും കൃത്രിമങ്ങളും അടങ്ങിയ ഭക്ഷണം ഒഴിവാക്കിയാല്‍ പകുതിയിലേറെ രോഗങ്ങളില്‍ നിന്ന് ശരീരം രക്ഷ നേടി. കടയില്‍ നിന്ന് പച്ചക്കറി വാങ്ങി കഴിക്കുകയല്ല, പരിസ്ഥിതിക്കും നാടിനും ഇണങ്ങൂന്ന രീതിയില്‍ സാമൂഹിക കൃഷി നടത്തി അതുകൊണ്ട് ഭക്ഷണം ഉണ്ടാക്കുന്ന ആശയമാണ് ഹൈലി മുന്നോട്ടുവെക്കുന്നത്.   

News Summary - uae program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.