ശൈഖ് മുഹമ്മദ് തേടുന്നു, അറബ് ഹോപ്പ്മേക്കറെ

ദുബൈ: അറബ് ലോകത്തിന്‍െറ പ്രതീക്ഷകള്‍ സഫലമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുതകുന്ന വ്യക്തിയെ കണ്ടത്തൊന്‍ അന്വേഷണമാരംഭിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിന് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വ്യക്തികള്‍ക്ക് സ്വന്തമായി നാമനിര്‍ദേശം നല്‍കാനോ നിര്‍ദേശം ചെയ്യപ്പെടാനോ അവസരമുണ്ട്. 
ജനസേവനത്തിനായി സ്വയം സമര്‍പ്പിച്ച, മനുഷ്യസേവന, സന്നദ്ധപ്രവര്‍ത്തന രംഗത്ത് പാരമ്പര്യമുള്ളവരെയാണ് തേടുന്നത്. ഉയര്‍ന്ന പ്രായപരിധി 95 വയസാണ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനു മുന്‍പ് പേരുകള്‍ സമര്‍പ്പിക്കണം.  

News Summary - uae president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.