ഇത്തിഹാദ് റെയിലിലെ കറക് ചായയെ പുകഴ്ത്തി യു.എ.ഇ പ്രസിഡന്റ്; അനുഭവം പങ്കുവെച്ച് ഷെഫ് മെയ്ത വർഷോ

ദുബൈ: ഇത്തിഹാദ് റെയിലിൽ വിളമ്പിയ കറക് ചായയെ പ്രശംസിച്ച് യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. താൻ ഇതുവരെ കുടിച്ചതിൽ വച്ച് ഏറ്റവും മികച്ച കറക് ചായയാണിതെന്ന് അദ്ദേഹം പറഞ്ഞതിന്‍റെ സന്തോഷത്തിലാണ്, വിഭവങ്ങൾ തയാറാക്കിയ എമിറാത്തി ഷെഫ് മെയ്ത വർഷോ. ബുധനാഴ്ച പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രത്യേക യാത്രയിലാണ് രാജ്യത്തിന്‍റെ ഭരണാധികാരിക്ക് ചായ വിളമ്പാൻ മെയ്തക്ക്​ അവസരം ലഭിച്ചത്.

ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഇത്തിഹാദ് റെയിൽ ചെയർമാൻ ശൈഖ്​ തയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും പ്രസിഡന്‍റിനൊപ്പം ട്രെയിനിലുണ്ടായിരുന്നു. അബൂദബി മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് ദുബൈ അൽ യലായിസ് സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ, എന്താണ് കുടിക്കാൻ വേണ്ടതെന്ന് ചോദിച്ചപ്പോൾ ‘ഞാൻ പഴയ ആളാണ്, എനിക്ക് കറക്​ മതി’ എന്ന് ശൈഖ്​ മുഹമ്മദ് തമാശയോടെ മറുപടി നൽകുകയായിരുന്നു.

യാത്രക്കാർക്ക് എമിറാത്തി രുചികൾ പരിചയപ്പെടുത്തുന്ന രീതിയിലാണ് ഇത്തിഹാദ് റെയിലിലെ മെനു തയാറാക്കിയിരിക്കുന്നത്. യു.എ.ഇ സംസ്കാരത്തിന്‍റെയും ദൈനംദിന ജീവിതത്തിന്‍റെയും ഭാഗമായ കറക് ചായയും പൊറോട്ടയും മെനുവിൽ പ്രധാന ആകർഷണമാണ്. കൂടാതെ എമിറാത്തി ലൂമി പൗഡർ ചേർത്ത ട്യൂണ സാൻഡ്​വിച്ച്, അച്ചാർ ചേർത്ത ചിക്കൻ സാൻഡ്​വിച്ച്, ഈന്തപ്പഴ ജാം ചേർത്ത ലാമ്പ് സാൻഡ്​വിച്ച്, ഹരീസ് സലാഡ് തുടങ്ങി വേറിട്ട നിരവധി ഭക്ഷണ വിഭവങ്ങളും ഇതിൽ ഉൾപ്പെടുന്നു. എമിറാത്തി ഭക്ഷണസംസ്‌കാരം പ്രചരിപ്പിക്കുന്നതിനൊപ്പം പ്രാദേശിക കർഷകരെയും അവരുടെ ഉൽപന്നങ്ങളെയും പിന്തുണക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്ന് ഷെഫ് മെയ്​ത പറഞ്ഞു. 

Tags:    
News Summary - UAE President praises Karak Chai on Etihad Rail; Chef Mayta Varsho shares experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.