?????????? ?????? ?????????????? ???????? ??????????? ???? ?????? ??.?? ??????? ?????? ????? ??????????????????????

മുശ്രിഫില്‍ സാഹസിക പാര്‍ക്ക് തുറന്നു

ദുബൈ: മുശ്രിഫിലെ ഗാഫ് മരക്കൂട്ടങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സാഹസികതക്കും ഉല്ലാസത്തിനും വിശാല സൗകര്യങ്ങളുമായി അഡ്വഞ്ചര്‍ പാര്‍ക്ക് തുറന്നു.  മല കയറ്റം, മരത്തില്‍ പിടിച്ചു കയറല്‍, കയറില്‍ തൂങ്ങി ആടല്‍ തുടങ്ങിയ 85 തരം കായിക, സാഹസിക പ്രവര്‍ത്തികള്‍ക്ക് ഇവിടെ സംവിധാനമുണ്ട്. എല്ലാ വിധ ആധുനിക സൗകര്യങ്ങളും ജലാശയങ്ങളും നടപ്പാതകളും ഉള്‍ക്കൊള്ളുന്ന 35000 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്ക് പ്രകൃതിക്ക് മുറിവേല്‍പ്പിക്കാതെയാണ് നഗരസഭ നിര്‍മിച്ചിരിക്കുന്നത്.
 ഇത്തരം പാര്‍ക്കുകള്‍ കുടുംബങ്ങളുടെ മാനസിക-ശാരീരിക വളര്‍ച്ചക്കും സാമൂഹിക വികസനത്തിനും അത്യാവശ്യമാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച നഗരസഭാ ഡി.ജി ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.ഈ വര്‍ഷം 23000 സന്ദര്‍ശകര്‍ പാര്‍ക്കിലത്തെുമെന്നാണ് കരുതപ്പെടുന്നത്. നാലു വര്‍ഷത്തിനകം ഇത് മൂന്നിരട്ടി വര്‍ധിക്കും. വിവിധ പ്രായക്കാര്‍ക്ക് പരിസ്ഥിതിയെ സ്നേഹിക്കാനും പരിപാലിക്കാനും ഉതകുന്ന കായിക  പരിശീലനവും പാര്‍ക്കിലുണ്ടാവും. 
News Summary - uae park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.