അബൂദബി: ആശുപത്രിയിൽ കഴിയുന്ന മലപ്പുറം സ്വദേശിക്ക് സുഖാശംസയും പ്രാർഥനകളുമായ ി അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സന്ദർശിച്ചതു സംബന്ധിച്ച ഗൾഫ് മാധ്യമം-മീഡിയാവൺ വാർത്ത അറബ് സമൂഹമ ാധ്യമങ്ങളിൽ സ്നേഹം പരത്തുന്ന ചർച്ചയാവുന്നു.
തലച്ചോറിൽ രക്തം കട്ടപിടിച്ച് ശസ്ത്രക്രിയക്ക് വിധേയനായ മലപ്പുറം കുറുവ പഴമുള്ളൂർ മുല്ലപ്പള്ളി അലി(56) യെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ശൈഖ് മുഹമ്മദ് സന്ദർശിച്ചത്. പേഴ്സനൽ സ്റ്റാഫിൽ അംഗമായ അലിയെ കാണുവാൻ കിരീടാവകാശി ക്ലീവ്ലാൻറ് ആശുപത്രിയിൽ നേരിെട്ടത്തിയത് അലിക്കും കുടുംബത്തിനും വലിയ ആത്മവിശ്വാസവും ഉൗർജവുമാണ് പകർന്നത്. ഒപ്പം ജീവനക്കാരോടും സഹപ്രവർത്തകരോടും പുലർത്തേണ്ട കരുതലിനെക്കുറിച്ച് മനുഷ്യർക്ക് നൽകുന്ന മികച്ച ഒരു പാഠവുമായിരുന്നു ആ സ്നേഹ സന്ദർശനം. ഇതു സംബന്ധിച്ച വിശദവാർത്തയും ദൃശ്യങ്ങളും ഗൾഫ് മാധ്യമവും മീഡിയാവൺ ടി.വിയുമാണ് ലോകമെമ്പാടുമുള്ള ജനങ്ങളെ അറിയിച്ചത്. ഏറെ ശ്രദ്ധേയമായ ഇൗ വാർത്ത യു.എ.ഇയിലെ വിവിധ ഇംഗ്ലീഷ് പത്രങ്ങളും മലയാള പത്രങ്ങളും തുടർദിവസങ്ങളിൽ നൽകി. വിവിധ അറബ് ^ഇംഗ്ലീഷ് പത്രങ്ങൾ അവരുടെ വെബ്സൈറ്റുകളിൽ മീഡിയാവൺ സംപ്രേക്ഷണം ചെയ്ത വാർത്തയും മലയാളത്തിൽ ഉൾക്കൊള്ളിച്ചിരുന്നു.
എന്നാൽ ഇൗ വാർത്ത പ്രസരിപ്പിച്ച സന്തോഷവും സന്ദേശവും ലോകവുമായി പങ്കുവെച്ച് പ്രമുഖ ഇമറാത്തി സമൂഹ മാധ്യമ താരം ജാസിം അൽ ഷഹീമി തയ്യാറാക്കിയ വ്ലോഗ് ആണ് ഇപ്പോൾ വാട്ട്സ്ആപ്പും ട്വിറ്ററും ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലൂടെ പ്രവാസികൾക്കും സ്വദേശികൾക്കുമിടയിൽ വ്യാപകമായി പ്രചരിക്കുന്നത്. jasim.selfie എന്ന പേരിൽ ഇൻസ്റ്റാഗ്രാമിലും @jasimalsheheimi എന്ന ഹാൻറിലിൽ ട്വിറ്ററിലുമുള്ള ജാസിം മീഡിയാവണ്ണിൽ വന്ന വാർത്തയുടെ ക്ലിപ്പുമായാണ് ഇൗ വീഡിയോ സ്റ്റോറി തുടങ്ങുന്നത്.
വാർത്ത പ്രസിദ്ധീകരിച്ച കഴിഞ്ഞ ശനിയാഴ്ചത്തെ ‘ഗൾഫ് മാധ്യമം’ അബൂദബിയിലെ ഗ്രോസറിയിൽ നിന്ന് വാങ്ങിയ അദ്ദേഹം പല ഭാഗങ്ങളിൽ നിന്നു കണ്ടു മുട്ടുന്ന മലയാളികെള ഇൗ വാർത്ത കാണിച്ച് വിവരങ്ങൾ തിരക്കുന്നുണ്ട്. ശൈഖ് മുഹമ്മദിെൻറ മാതൃകാപരമായ പ്രവർത്തിയോടുള്ള ആദരവും നന്ദിയും പ്രകടിപ്പിച്ച് ആളുകൾ നടത്തുള്ള അഭിപ്രായപ്രകടനങ്ങളാണ് തുടർന്ന് പങ്കുവെക്കുന്നത്. ലക്ഷക്കണക്കിനാളുകൾ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന ജാസിമിെൻറ വ്ലോഗ് ആ സ്നേഹസന്ദർശനത്തിെൻറ മനോഹാരിത കൂടുതൽ ആളുകളിലേക്ക് എത്തുവാനും വഴിയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.