യു.എ.ഇക്കുണ്ടൊരു മിസ്​റ്റർ ബീൻ

ദുബൈ: ലോകത്തിറങ്ങൂന്ന സകലമാന പുത്തൻ വണ്ടികളും ഒഴുകിപ്പായുന്ന ദുബൈ ശൈഖ്​ സായിദ്​ റോഡിൽ കൂറ്റൻ കാറുകൾക്കിടയിലൂടെ ഹാസ്യകഥാപാത്രം മിസ്​റ്റർ ബീനി​േൻറതു പോലൊരു കുഞ്ഞൻ കാർ പോകുന്നതു കണ്ടാണ്​ ശ്രദ്ധിച്ചത്​. 5051 നമ്പർ മിനി കൂപ്പർ കാറിനെ പിന്തുടർന്ന്​ അടുത്ത പാർക്കിങ്ങിലൊതുക്കാമോ എന്നഭ്യർഥിച്ചു.  വാഹനം നിർത്തി ഇറങ്ങി വന്നതാവ​െട്ട യു.എ.ഇക്കാരുടെ മിസ്​റ്റർ ബീൻ. 

സാമൂഹിക മാധ്യമങ്ങളിലും അറബ്​ സുഹൃദ്​ സദസ്സുകളിലും ജൈഷാൻ എന്ന പേരിൽ ചിരപരിചിതനായ ജാസിം മുഹമ്മദാണ്​ കാറുടമ. ഹാസ്യതാരമാണ്​, ഒപ്പം സാമൂഹിക പ്രസക്​തിയുള്ള കവിതകളുമെഴുതുന്നു. മിസ്​റ്റർ ബീനാണ്​  ഇഷ്​ടതാരം. മൂന്നു വർഷം മുൻപ്​ ബീനി​േൻറതു പോലൊരു കാറ്​ കിട്ടിയപ്പോൾ വിട്ടില്ല. വാഹനത്തി​​െൻറ പിറകിൽ അൽപം മാറ്റങ്ങൾ വരുത്തി പിക്കപ്പ്​ പോലെയാക്കി. ഇതിലേറിയാണ്​ കറക്കം.

കാർ പ്രിയപ്പെട്ടതാണെങ്കിലും നല്ല വിലകിട്ടിയാൽ കൊടുക്കാൻ  മടിയില്ല. 50 ലക്ഷം ദിർഹമാണ്​ മതിപ്പുവില.  ഇന്ത്യയിൽ നിന്നാണെന്നറിഞ്ഞപ്പോൾ ബോളിവുഡ്​ സിനിമയോടുള്ള പ്രിയം പറഞ്ഞു. ഇന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും. വഴിയോരത്ത്​ നിന്ന്​ സംസാരിക്കുന്നതിനിടെ അതിലൂടെ പോയവരിൽ ഭൂരിഭാഗം പേരും കഥാപാത്രത്തെ തിരിച്ചറിഞ്ഞ്​ കൈവീശി.  അറബി കവിത ചൊല്ലി, ഹിന്ദി പാട്ടു മൂളി ​ൈജഷാൻ ബീൻ പതുക്കെ വാഹനം മുൻപോ​െട്ടടുത്തു.  

Tags:    
News Summary - uae mr bean-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.