???? ? ?????????? ??????? ?????? ????? ???????? ?????????? ???? ????? ???? ????????????????

ഗർഭിണിയുടെ യാത്രക്ക്​ മുടക്കം വരുത്താതെ  സഅദിയയുടെ കരുതൽ

ദുബൈ: നാട്ടിൽ തിരിച്ചെത്തി ദിവസങ്ങൾ പിന്നി​െട്ടങ്കിലും ബംഗളുരു സ്വദേശി സയ്യിദ അസ്​ഫിയയും മാതാവ ബീഗം നാഗിമീനും ദുബൈയെ കുറിച്ച്​ ഒാർക്കാത്ത സമയമില്ല, സഅദിയ പ്രവർത്തകരെക്കുറിച്ച്​ പറയാത്ത ദിനങ്ങളില്ല. സഅദിയ പ്രവർത്തകർ എന്നാൽ ഉത്തരകേരളത്തിലെ പ്രമുഖ മതവിജ്​ഞാന കേന്ദ്രമായ ജാമിഅ സഅദിയയുടെ ദുബൈയിലെ അഭ്യുദയ കാംക്ഷികൾ.

സഅദിയയും അജ്​മാൻ ഇന്ത്യൻ അസോസിയേഷനും ചേർന്ന്​ ഒരുക്കിയ ചാർ​േട്ടഡ്​ ​ഫ്ലൈറ്റിൽ ബംഗളുരുവിലേക്ക്​ യാത്ര ചെയ്യാൻ അജ്​മാനിൽ നിന്ന്​ ദുബൈ വിമാനത്താവളത്തിൽ വന്നതായിരുന്നു  ഉമ്മയും മകളും. അസ്​ഫിയയുടെ വയറ്റിൽ കുഞ്ഞു ജീവ​​​െൻറ തുടിപ്പുമുണ്ട്​.   കോവിഡ് പ്രതിരോധ മുൻകരുതലുകൾ ഉള്ളതിനാൽ യാത്രികർക്ക്  മാത്രമാണ്​ വെയ്റ്റിങ് ലോഞ്ചിൽ പ്രവേശനം അനുവദിച്ചിരുന്നത്. അതു കൊണ്ട്​ ഇവരെ വിമാനത്താവളത്തിൽ ഇറക്കി അസ്​ഫിയയുടെ ഭർത്താവ്  തിരിച്ചു പോയി. 

റാപിഡ് ടെസ്​റ്റ്​ നടത്തി നെഗറ്റീവ്​ ആണെന്ന സർട്ടിഫിക്കറ്റ്​ ലഭിച്ച ആശ്വാസത്തിൽ ചെക്ക്​ഇൻ ചെയ്യാൻ കൗണ്ടറിലേക്ക്​ നീങ്ങിയപ്പോഴാണ്​ ഗർഭിണികൾ കരുതേണ്ട  ഫിറ്റ്‌ ടു ട്രാവൽ സർട്ടിഫിക്കേറ്റ് അധികൃതർ ചോദിക്കുന്നത്​. യാത്രക്ക്​ മുൻപ്​ ഇങ്ങിനെ ഒരു സർട്ടിഫിക്കറ്റ്​ ഹാജറാക്കണമെന്ന കാര്യം ഉമ്മക്കോ മകൾക്കോ അറിയുമായിരുന്നില്ല. എന്നാൽ അന്താരാഷ്​ട്ര വ്യോമയാന നിയമം അനുസരിച്ച്​ സർട്ടിഫിക്കറ്റ്​ ഇല്ലാതെ യാത്ര അനുവദിക്കാനാവില്ല എന്ന്​ അധികൃതർ തീർത്തു പറഞ്ഞു.  അത്ര നേരം മനസിൽ സൂക്ഷിച്ചിരുന്ന സന്തോഷത്തി​​​െൻറ വർണ ബലൂണുകളെല്ലാം അപ്രത്യക്ഷമായ​തു പോലെ.

അവശേഷിക്കുന്ന രണ്ട്​ മണിക്കൂർ സമയം കൊണ്ട്​ സർട്ടിഫിക്കറ്റ്​ എങ്ങിനെ സംഘടിപ്പിക്കും എന്നാ​േലാചിച്ചിട്ട്​ ഒരു പിടിയും കിട്ടുന്നില്ല. ഭർത്താവ്​ അജ്​മാനിൽ തിരിച്ചെത്തിയിരിക്കുന്നു. അദ്ദേഹത്തെ തിരികെ വിളിച്ച്​ കൂടെ മടങ്ങുകയേ വഴിയുള്ളൂ. പലരെയും വിളിച്ചു നോക്കിയെങ്കിലും അത്ര ചുരുങ്ങിയ സമയത്തിൽ സഹായിക്കാൻ ആർക്കും നിർവാഹമില്ലായിരുന്നു.   ലോഞ്ചിൽ തളർന്നിരുന്ന്​ വിതുമ്പുന്നതു ശ്രദ്ധയിൽപ്പെട്ട സഅദി യ  പ്രസിഡൻറ്​ സയ്യിദ് ത്വാഹാ ബാഫഖി സഖാഫി കൊയിലാണ്ടിയും സെക്രട്ടറി അമീർ ഹസനും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സമാധാനമായിരിക്കാനും  യാത്ര തുടരാൻ സൗകര്യമൊരുക്കാമെന്നും സമാശ്വസിപ്പിച്ചു.

ഖിസൈസ്​ ആസ്​റ്റർ ക്ലിനിക്കിലെ പ്രമുഖ ഗൈനക്കോളജിസ്​റ്റ്​ ഡോ. ലുബ്​ന അഹ്​മദിനെ വിളിച്ച്​ വിവരങ്ങൾ ധരിപ്പിച്ചു.   ഉടനടി  അവരെ ആശുപത്രിയിൽ എത്തിക്കൂ എന്ന്​ ഡോക്​ടറുടെ മറുപടി.  ഉടനെ സഅദിയയുടെ വാഹനത്തിൽ സയ്യിദ അസ്​ഫിയയെ ക്ലിനിക്കലിൽ എത്തിച്ചു.ഡോക്​ടർ പരിശോധിച്ചു. മാതാവിനും കുഞ്ഞിനും മുൻകൂർ ആശംസകളറിച്ചു, യാത്ര ചെയ്യാൻ സുരക്ഷിയതാണെന്ന സർട്ടിഫിക്കറ്റ്​ നൽകി.

യാത്രയിലും വീട്ടിലെത്തിയ ശേഷവും പാലിക്കേണ്ട കാര്യങ്ങളും സൂചിപ്പിച്ചു. സർട്ടിഫിക്കറ്റുമായി അതിവേഗം തിരിച്ചെത്തിയ യാത്രക്കാരിയെ കണ്ടപ്പോൾ എയർപോർട്ട്​ അധികൃതർക്കും എന്തെന്നില്ലാത്ത സന്തോഷം. ഇവിടെ വന്നിറങ്ങുകയും യാത്ര തിരിക്കുകയും ചെയ്യുന്ന ഒരാൾക്ക്​ പോലും പ്രയാസമുണ്ടാവാൻ തങ്ങൾക്ക്​ ആ​ഗ്രഹമില്ലെന്നും ഗർഭിണികളുടെ യാത്രയിൽ ഇൗ സർട്ടിഫിക്കറ്റ്​ നിർബന്ധമാകയാലാണ്​ ആദ്യം മടക്കേണ്ടി വന്നതെന്നും അറിയിച്ച്​ തിരക്കിട്ട്​ നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകി. 
ആ ഉമ്മയുടെയും മകളുടെയും മാത്രമല്ല, ഇൗ സംഭവങ്ങൾക്ക്​ സാക്ഷികളായ മനുഷ്യരുടെയെല്ലാം കണ്ണുകൾ സന്തോഷക്കണ്ണുനീർ കൊണ്ട്​ തിളങ്ങുന്നുണ്ടായിരുന്നു ആ സമയത്ത്​.  
 

Tags:    
News Summary - uae mindblowing story -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.