ദുബൈ: കോവിഡ് പ്രതിസന്ധിമൂലം യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്ന സന്ദർശക വിസക്കാർക്ക് ആവശ്യമുള്ള ഘട്ടത്തിൽ ജി. സി.സിയിലെ മുൻനിര സ്വകാര്യ^സംയോജിത ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിെൻറ ഭാഗമായ ആസ്റ്റർ ഫാ ർമസി വാങ്ങിയ വിലയില് മരുന്നുകള് ലഭ്യമാക്കും.
ഇന്ത്യയിലുൾപ്പെടെ വിവിധ രാജ്യങ്ങളിലെ ലോക്ഡൗണുകളും വിമ ാന വിലക്കും മൂലം ധാരാളം ആളുകൾ യു.എ.ഇയിൽ കുടുങ്ങിക്കിടപ്പുണ്ട്. അവരിൽ പലർക്കും ആരോഗ്യ ഇൻഷുറൻസ് ഇല്ല. തുടർച്ചയ ായ മെഡിക്കൽ സഹായം ആവശ്യമുള്ള അസുഖങ്ങൾ ഉള്ളവർക്കും നിത്യവും കൂടുതൽ മരുന്നുകൾ കഴിക്കുന്നവർക്കും നിലവിലെ സാഹചര്യം വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇൗ ഘട്ടത്തിലാണ് ഇത്തരമൊരു സാമൂഹിക പിന്തുണാ പദ്ധതി ഒരുക്കാൻ ആസ്റ്റർ മുന്നോട്ടുവരുന്നത്. ലൈസൻസുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ കുറിപ്പടിയും സന്ദർശക വിസ കോപ്പിയും തിരിച്ചറിയൽ രേഖയും കാണിച്ചാൽ വാങ്ങിയ വിലയിൽ തന്നെ മരുന്നുകൾ നൽകും.
യു.എ.ഇക്ക് പുറത്തുള്ള ഡോക്ടര്മാരുടെ കുറിപ്പടിയിലുളള മരുന്നുകളാണെങ്കിൽ അവക്ക് ബദൽ മരുന്നുകൾ വാങ്ങിയ വില മാത്രം ഈടാക്കി നല്കുമെന്ന് ആസ്റ്റർ പ്രൈമറി ഹെൽത് കെയർ സി.ഇ.ഒ ഡോ. ജോബിലാൽ വാവച്ചൻ പറഞ്ഞു. യു.എ.ഇയിൽ നിയമപരമായി അനുവദനീയമായ എല്ലാ കുറിപ്പടി മരുന്നുകളും വാങ്ങിക്കാന് സാധിക്കും. നിയന്ത്രിത മരുന്നുകൾക്ക് യു.എ.ഇയിലെ ഡോക്ടറുടെ കുറിപ്പ് ആവശ്യമാണ്. ആദ്യപടിയായി ജനറിക് മരുന്നുകളായിരിക്കും, ബ്രാൻറഡ് മരുന്നുകൾക്ക് പകരം ലഭ്യമാക്കുക. പ്രത്യേക സാഹചര്യങ്ങളിൽ ഗുരുതരാവസ്ഥിലുളള സന്ദർശകർക്ക് ചികിത്സയുടെ തെളിവ് ഹാജരാക്കുന്നതിനുള്ള കുറിപ്പടി ഇല്ലാതെയും, അവരുടെ മരുന്നുകളുടെ റീഫില് വാങ്ങാൻ അനുവദിക്കാം. ഉദാഹരണത്തിന് പഴയ കുറിപ്പടികൾ മരുന്നുകളുടെ പാക്കറ്റുകൾ മുതലായവ കാണിച്ചാൽ മതിയാവും.
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കുറിപ്പടി ഇല്ലാതെ മരുന്ന് നൽകില്ല. മരുന്നുകൾ വാങ്ങുന്നതിന് രോഗികൾ യു.എ.ഇയിലെ ആസ്റ്റർ ഏതെങ്കിലും ഫാർമസികളിൽ നേരിട്ട് എത്തേണ്ടതാണ്.
കോവിഡ് 19 മഹാമാരി ലോകത്തിന് വെല്ലുവിളിയാകുേമ്പാൾ പ്രവാസികളെയും പൗരൻമാരെയും ഒരുപോലെ ചേർത്തുനിർത്തുന്ന യു.എ.ഇയിലെ സന്ദർശകർക്ക് കഴിയുന്നത്ര പിന്തുണ ഒരുക്കൽ നാം ഒാരോരുത്തരുടെയും കടമയാണെന്ന് ഡോ.ജോബി ലാൽ വാവച്ചൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.