മലയാളിയെ വിമാനത്താവളത്തിലെത്തിച്ച ഉദ്യോഗസ്​ഥന്​ പൊലീസി​െൻറ ആദരവ്​

ഷാർജ: നാട്ടിലെത്താൻ മലയാളിക്ക്​ അതിവേഗ സഹായമെത്തിച്ച ഉദ്യോഗസ്​ഥന്​ ഷാർജ പൊലീസി​​​െൻറ പ്രത്യേക ആദരവ്​. ഗതാഗതക്കുരുക്കിൽ കുടുങ്ങിയ പുനലൂര്‍ സ്വദേശിയും അല്‍ഐനില്‍ ബിസിനസുകാരനുമായ സനില്‍ കെ മാത്യുവി​നെ വിമാനം പുറപ്പെടാൻ മിനിട്ടുകൾ മാത്രം ശേഷിക്കെ ഷാർജ വിമാനത്താവളത്തിലെത്തിക്കാൻ സഹായിച്ച സലീം അബ്​ദുല്ല അൽ ഉവൈസിനാണ്​ തിങ്കളാഴ്​ച നടന്ന മീഡിയ ഫോറത്തിൽ ഷാർജ പൊലീസ്​ കമാൻഡൻ ഇൻ ചീഫ്​ ബ്രിഗേഡിയർ ജനറൽ സൈഫ്​ അൽ സാരി അൽ ഷംസി ​പ്രത്യേക ഉപഹാരം സമ്മാനിച്ചത്​. 
ഇൗ മാസം ഒമ്പതിന്​ നടന്ന സംഭവം സാമൂഹിക മാധ്യമങ്ങളിലുടെയും മറ്റു മാധ്യമങ്ങളിലൂടെയും പുറത്തായതോടെ ഷാർജ പൊലീസി​ന്​ അഭിനന്ദന പ്രവാഹമായിരുന്നു. സമയോചിതമായ ഇടപെടലിലുടെ ഷാർജ പൊലീസി​​​െൻറ സൽപ്പേര്​ കാത്തുസൂക്ഷിച്ചതിനാണ്​ ഇന്ത്യൻ മാധ്യമ പ്രവർത്തകരും ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരും  നിറഞ്ഞ സദസ്സിൽ സലീം അബ്​ദുല്ല അൽ ഉവൈസിക്ക്​ ആദരവ്​ നൽകിയത്​.
 

News Summary - uae malayalee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.